ചാരുംമൂട്: വെറ്റില വിൽക്കാൻ കഴിയാത്തതിൽ മധ്യതിരുവിതാംകൂറിലെ കർഷകർ ദുരിതത്തിൽ. മേഖലയിൽ ഏക്കർ കണക്കിന് സ്ഥലത് ത് പരമ്പരാഗതമായി വെറ്റില കൃഷി ചെയ്യുന്ന നിരവധി കർഷകരാണ് ബുദ്ധിമുട്ടിലായത്. ചന്തകൾ അടച്ചുപൂട്ടിയതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഇവർ. അടൂർ പറക്കോട് ചന്ത, താമരക്കുളം മാധവപുരം മാർക്കറ്റ് എന്നിവിടങ്ങളിലാണ് ഇവ വിറ്റിരുന്നത്. ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ കൊണ്ടുപോകാൻ സാധ്യമല്ല. പ്രാദേശിക കടകളിലും എടുക്കുന്നില്ല. വിളവെടുക്കാൻ കഴിയാത്തതിനാൽ ഏക്കർകണക്കിന് സ്ഥലത്തെ കൃഷി നശിക്കുകയാണ്. അധ്വാനത്തിനനുസരിച്ച് പ്രതിഫലം ലഭിക്കാത്തതും കർഷകരെ ദുരിതത്തിലാക്കിയപ്പോഴാണ് കോവിഡ് കാലം ഏറെ ദുരിതത്തിലേക്ക് തള്ളിയിട്ടിരിക്കുന്നത്. മുമ്പ് 80 എണ്ണം അടങ്ങുന്ന ഒരുകെട്ട് വെറ്റിലക്ക് 150 - 250 രൂപ വരെ ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ 100 രൂപക്ക് താഴെയാണ് ലഭിക്കുന്നത്. കർഷകരെ സംരക്ഷിക്കാനും വെറ്റില വിൽക്കാനും ആവശ്യമായ സഹായങ്ങൾ നൽകാനും കൃഷിവകുപ്പ് തയാറാകണമെന്നാണ് കർഷകരുടെ ആവശ്യം. പലിശരഹിത വായ്പ പ്രഖ്യാപനം പൊള്ളത്തരം -മത്സ്യത്തൊഴിലാളി കോൺഗ്രസ് ആറാട്ടുപുഴ: മത്സ്യത്തൊഴിലാളികൾക്ക് 5000 രൂപ പലിശരഹിത വായ്പ നൽകുമെന്ന മത്സ്യഫെഡ് ചെയർമാൻെറ പ്രസ്താവന സർക്കാർ നാല് വർഷമായി നടത്തുന്ന നുണപ്രചാരണത്തിൻെറ മറ്റൊരു പൊള്ളത്തരമാണെന്ന് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻറ് എ.കെ. ബേബി ആരോപിച്ചു. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. 98 ശതമാനം തൊഴിലാളികളും വായ്പ മാനദണ്ഡത്തിന് പുറത്താണ്. എല്ലാ മത്സ്യത്തൊഴിലാളികൾക്കും മാനദണ്ഡങ്ങൾ നിശ്ചയിക്കാതെ വായ്പ നൽകാൻ മത്സ്യഫെഡ് തയാറാകണമെന്ന് ബേബി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.