കൊച്ചി: അവശ്യസാധനങ്ങളുടെ വില നിജപ്പെടുത്തി വിലവിവര പട്ടിക പ്രസിദ്ധീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ ആവശ്യപ്പെട്ടു. പൂഴ്ത്തിവെപ്പുമൂലം വിലവർധനവിന് സാധ്യത ഉണ്ട്. ജില്ലയുടെ പല മേഖലകളിലും കമ്യൂണിറ്റി കിച്ചൻ സൻെററുകൾ ആരംഭിച്ചെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. കിച്ചണുകൾ യഥാസമയം ആരംഭിക്കുന്നതിൽ ചില പഞ്ചായത്തുകൾ വീഴ്ച വരുത്തുന്നതായി ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിൽ ദിവസവേതനക്കാരും കിടപ്പു രോഗികളും മറ്റും പ്രയാസപ്പെടുന്നു. കമ്യൂണിറ്റി കിച്ചൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ജില്ല ഭരണകൂടം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിഥി സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ഭക്ഷണം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും ലഭ്യമായിട്ടില്ല. സന്നദ്ധ സംഘടനകളടക്കമുള്ളവയെ കൂട്ടിയോജിപ്പിച്ച് പ്രശ്നം പരിഹരിക്കപ്പെടണം. സമൂഹ വ്യാപനം തടയുന്നതിനായി മെഡിക്കൽ ചെക്കപ്പുകൾ ഉൾപ്പെടെ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.