പത്രങ്ങൾ ഉപേക്ഷിക്കരുതെന്ന് റെസിഡൻറ്സ് അസോസിയേഷൻ കൂട്ടായ്മ

കൊച്ചി: കോവിഡ് -19 പശ്ചാത്തലത്തിൽ പത്രങ്ങൾ ഉപേക്ഷിക്കരുതെന്ന് െറസിഡൻറ്സ് അസോസിേയഷൻ കോഓഡിനേഷൻ കൗൺസിൽ (റാക്കോ) ആ വശ്യപ്പെട്ടു. പത്രങ്ങൾ അണുവ്യാപിനിയല്ല. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയും മലിനീകരണ നിർമാർജന വിദ്യയിലും നിർമിച്ച അച്ചടിയന്ത്രങ്ങളിലൂടെ മടക്കി പായ്ക്ക് ചെയ്താണ് പത്രങ്ങളെത്തുന്നത്. നൂതന ശാസ്ത്ര വിഷയങ്ങൾ, ലളിതമായ ഭാഷയിൽ പത്രവായനയിലൂടെ മനസ്സിലാക്കേണ്ടത് ആവശ്യമാണെന്നും റാക്കോ ഭാരവാഹികളായ കുമ്പളം രവി, ഏലൂർ ഗോപിനാഥ്, കെ.എസ്. ദിലീപ് കുമാർ എന്നിവർ വാർത്തകുറിപ്പിൽ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.