പ്രഭാത ഭക്ഷണം നിരീക്ഷണത്തിലുള്ളവർക്ക് മാത്രം, പരാതി ഉയർന്നു

കാക്കനാട്: കമ്യൂണിറ്റി കിച്ചൺ വഴി പ്രഭാത ഭക്ഷണം കാത്തിരുന്ന പലർക്കും ലഭിക്കാത്തത് വിവാദത്തിന് കാരണമായി. പേര് നൽകിയ 2000ത്തോളം പേരിൽ വീട്ടിൽ നിരീക്ഷണത്തിലുള്ളവർക്ക് മാത്രമാണ് നഗരസഭ ഭക്ഷണം എത്തിച്ചത്. വിവാദമായതോടെ വാർഡ് കൗൺസിലർമാരും ആരോഗ്യപ്രവർത്തകരും വീടുകളിൽ എത്തിച്ചു നൽകി. സംഭവത്തിൽ യൂത്ത് ലീഗ് തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റി നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി. ചർച്ചയിൽ വരും ദിവസങ്ങളിൽ അർഹർക്ക് പ്രഭാതഭക്ഷണം നൽകാമെന്ന് സെക്രട്ടറി ഉറപ്പ് നൽകിയതായി നേതാക്കൾ വ്യക്തമാക്കി. യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡൻറ് പി.എം. മാഹിൻകുട്ടി, ജനറൽ സെക്രട്ടറി കെ.എൻ. നിയാസ്, വൈസ് പ്രസിഡൻറ് മുഹമ്മദ് സാബു തുടങ്ങിയവരാണ് സെക്രട്ടറിക്ക് പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.