പത്രവിതരണം സുഗമമാക്കണം

കാക്കനാട്: റെസിഡൻറ്സ് അസോസിയേഷനുകളും പത്രവിതരണ ഏജൻറുമാരും സഹകരിച്ച് പത്രവിതരണം സുഗമമാക്കണമെന്ന് തൃക്കാക്ക ര െറസിഡൻറ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ (ട്രാക്ക്) ആവശ്യപ്പെട്ടു. പത്രങ്ങളിലൂടെ വൈറസ് പടരുമെന്ന തരത്തിലെ പ്രചാരണം അടിസ്ഥാനരഹിതമാണ്. പത്രങ്ങൾ കൂടി ലഭിക്കാതിരുന്നാൽ ലോക്ഡൗൺ കാലത്ത് വീടുകളിൽ കഴിയുന്നവർ മാനസിക വിഭ്രാന്തിയിലാകുമെന്നും സർക്കാർ പത്രവിതരണം അവശ്യ സർവിസായി പ്രഖ്യാപിച്ചത് സ്വാഗതം ചെയ്യുന്നതായും ട്രാക്ക് ഭാരവാഹികൾ പറഞ്ഞു. പത്രങ്ങൾ രോഗം പരത്തുന്ന ഘടകമല്ല മറിച്ച് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രചാരണ മാർഗമാണെന്നും പത്രവിതരണത്തിന് െറസിഡൻറ്സ് അസോസിയേഷനുകളുടെ പൂർണ സഹകരണം ഉണ്ടാകുമെന്നും ഭാരവാഹികളായ കെ.എം. അബ്ബാസ്, സലീം കുന്നുംപുറം, പുരുഷോത്തം പട്ടേൽ, ടി.കെ. മുഹമ്മദ്, എം.എസ്. അനിൽകുമാർ, ജെയിംസൺ, പി.വി. ഹംസ, വി.എൻ. പുരുഷോത്തമൻ എന്നിവർ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.