ചെറായി: ലോക്ഡൗണിൽ മുനമ്പം മത്സ്യമേഖലയിൽ കുടുങ്ങിയത് 173 അതിഥി തൊഴിലാളികള്‍. ഭൂരിഭാഗം പേരും തമിഴ്‌നാട് കുളച്ചൽ മേഖലയിൽനിന്നാണ്. കുറച്ച് പേര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ നിന്നും. ബോട്ടുകളിൽ മത്സ്യബന്ധനത്തിന് പോകുന്നവരും ഐസ് ഫാക്ടറി, പാക്കിങ് ഷെഡുകള്‍, ഷോപ്പുകള്‍ എന്നിവിടങ്ങളിൽ പണിയെടുക്കുന്നവരുമാണ് ഇവർ. തൽക്കാലത്തേക്ക് തൊഴിലുടമകള്‍ ഇവര്‍ക്ക് ഭക്ഷണം പാകം ചെയ്തുകഴിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. ഇതിന് സാഹചര്യമില്ലാത്തവര്‍ക്ക് കമ്യൂണിറ്റി കിച്ചനുകളിൽനിന്ന് ഭക്ഷണം എത്തിക്കാനുള്ള നടപടി പള്ളിപ്പുറത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് ഏര്‍പ്പാടാക്കി. 24നാണ് മുനമ്പത്തെ മത്സ്യക്കച്ചവടം അവസാനിപ്പിച്ച് ഹാര്‍ബറുകള്‍ അടച്ചുപൂട്ടിയത്. മുനമ്പം പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. പി. കീര്‍ത്തി, നോഡൽ ഓഫിസര്‍ ഡോ. അമൃത കുമാരന്‍ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം മുനമ്പം പ്രദേശത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ ഹെൽത്ത്-െപാലീസ് സ്‌ക്വാഡ് സന്ദര്‍ശിച്ചിരുന്നു. എ.എസ്.ഐ സിജു, എ.എസ്.ഐ ജോസഫ്, സുനിൽ, ഹെൽത്ത് ഇന്‍സ്‌പെക്ടര്‍ എം.എ. സോജി, ജൂനിയര്‍ ഹെൽത്ത് ഇന്‍സ്‌പെക്ടര്‍ പി.ജി. ആൻറണി, ത്രേസ്യാമ്മ ആൻറണി എന്നിവരും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.