പറവൂരും പരിസരവും ഇനി ആകാശകാമറയിൽ

പറവൂർ: പൊലീസിനു കാണാനാകും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പറവൂരിലും പൊലീസ് ഡ്രോൺ നിരീക്ഷണം ആര ംഭിച്ചത്. പെരുമ്പാവൂർ ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിൻെറ സഹകരണത്തോടെയാണ് പദ്ധതി. ഏഴ് കി.മീ. ചുറ്റളവിലുള്ള പ്രദേശങ്ങൾ സൂക്ഷ്മ നിരീക്ഷണം നടത്താവുന്ന രണ്ട് കാമറ സംഘത്തിലുണ്ട്. ഇതോടെ പൊലീസിൻെറ കണ്ണുവെട്ടിച്ചുള്ള കുറ്റകൃത്യങ്ങളും കൂട്ടംചേരലുകളും യഥാസമയം പൊലീസിന് അറിയാൻ കഴിയും. വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഡ്രോൺ പറത്തി നിരീക്ഷണം നടത്തുന്ന സംഘത്തിൽനിന്നുള്ള വിവരങ്ങൾ ലൊക്കേഷൻ മാപ് സഹിതം സ്റ്റേഷനിൽ ലഭിക്കുമെന്ന് സി.ഐ ഷോജോ വർഗീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.