കോലഞ്ചേരി: പട്ടിമറ്റം എരപ്പുംപാറയിൽ ദാറുസ്സലാം നമസ്കാരപ്പള്ളി തുറന്ന് മഗ്രിബ് നമസ്കാരത്തിന് അനുമതി നൽകിയ പള്ളി കമ്മിറ്റി സെക്രട്ടറിക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകീട്ടാണ് സർക്കാർ നിർദേശം ലംഘിച്ച് പള്ളി തുറന്ന് പ്രാർഥനക്ക് അനുമതി നൽകിയത്. എരപ്പുംപാറ ഇടശ്ശേരിക്കുടി അനീഷിനെതിരെയാണ് (39) കേസെടുത്തത്. പള്ളി തുറന്നുകിടക്കുന്നത് കണ്ടാണ് പൊലീസെത്തി പരിശോധിച്ചത്. ഈ സമയം നിയന്ത്രണം ലംഘിച്ച് അഞ്ചുപേർ പള്ളിയിലെത്തിയിരുന്നു. സർക്കാർ പുറത്തിറക്കിയ ദുരന്തനിവാരണ വിജ്ഞാപനമനുസരിച്ചാണ് കേസെടുത്തതെന്ന് സി.ഐ വി.ടി. ഷാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.