കുട്ടനാട്: കുട്ടനാട് പ്രദേശികനേതൃത്വത്തെ മാറ്റിനിർത്തി സംസ്ഥാന കമ്മിറ്റിയുടെ തോമസ് ചാണ്ടി അനുസ്മരണം വിവാദത ്തിലേക്ക്. എൻ.സി.പി യുവജന വിഭാഗമായ എൻ.വൈ.സി കുട്ടനാട്ടിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽനിന്നാണ് പാർട്ടിയുടെയും യുവജന വിഭാഗത്തിൻെറയും പ്രസിഡൻറുമാർ ഉൾെപ്പടെയുള്ളവരെ ഒഴിവാക്കി ചടങ്ങ് സംഘടിപ്പിച്ചത്. ഇതോടെ പാർട്ടിക്കുള്ളിലെ കലഹം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ദേശീയ ജനറൽ സെക്രട്ടറി കുട്ടനാട്ടിലെ സ്ഥാനാർഥിയുമായി ബന്ധപ്പെട്ട് ചടങ്ങിൽ സംസാരിക്കവെ സഹോദരനെ മത്സരിപ്പിക്കണമെന്ന തോമസ് ചാണ്ടിയുടെ ഭാര്യ മേഴ്സി ചാണ്ടി കേവലം ഒരുകത്ത് നൽകിയതുകൊണ്ട് സ്ഥാനാർഥിത്വ കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടിെല്ലന്ന് വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടി പക്ഷത്തുള്ളവരെ സംസ്ഥാന-ജില്ല കമ്മിറ്റികളിൽ പാടെ ഒഴിവാക്കിയതിലെ അതൃപ്തി കാലങ്ങളായി പാർട്ടിക്കുള്ളിൽ പലപ്പോഴും അഭിപ്രായഭിന്നതകൾക്ക് വഴിതെളിച്ചിരുന്നു. പ്രാദേശികഘടകത്തിെല നേതാക്കളെ ഒഴിവാക്കി നിർത്തി മണ്ഡലത്തിന് വെളിയിലുള്ളവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന പതിവുശൈലി ആവർത്തിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റി നേതാവുതന്നെ യുവജനങ്ങളെ ഇറക്കി പ്രവർത്തനം ആരംഭിച്ചതിൻെറ തുടക്കമാണ് അനുസ്മരണ സമ്മേളനമെന്നും ആക്ഷേപമുണ്ട്. യുവജന വിഭാഗം നിയോജക മണ്ഡലം പ്രസിഡൻറിനെ ഒഴിവാക്കി കുട്ടനാട്ടിൽ സംസ്ഥാന കമ്മിറ്റി പൊതുപരിപാടി സംഘടിപ്പിച്ചതിനെതിരെ ദേശീയ സമിതിക്ക് പരാതി സമർപ്പിച്ചതായും അറിയുന്നു. 'ഞങ്ങൾ ഇന്ത്യക്കാർ ഒരമ്മ പെറ്റ മക്കൾ' കടപ്പുറത്ത് മാനവികസംഗമം ആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കല-സംസ്‌കാരിക പ്രതിരോധമൊരുക്കി മാനവിക സംഗമം. റിപ്പബ്ലിക് ദിനത്തിലെ മനുഷ്യമഹാശൃംഖലക്ക് മുന്നോടിയായാണ് 'ഞങ്ങൾ ഇന്ത്യക്കാർ ഒരമ്മ പെറ്റ മക്കൾ' സന്ദേശമുയർത്തി ആലപ്പുഴ കടപ്പുറത്ത് മാനവികസംഗമം നടത്തിയത്. പുരോഗമന കലാസാഹിത്യ സംഘവും യുവകല സാഹിതിയും ഇപ്റ്റയും ചേർന്നൊരുക്കിയ പരിപാടി വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്‌തു. രാമപുരം ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. പി.കെ. മേദിനി, ജോസഫ് ചാക്കോ എന്നിവർ സംസാരിച്ചു. പ്രതിരോധ ചിത്രരചന സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ ഉദ്‌ഘാടനം ചെയ്‌തു. കലാസാഹിത്യ സംഘം ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിെല ചില്ലംപട ശിങ്കാരിമേളം, കൈനകരി യൂനിറ്റിൻെറ ഞാറ്റുപാട്ട്, മനോജ് ആർ. ചന്ദ്രൻ അവതരിപ്പിച്ച ഏകപാത്രനാടകം 'അതിരുകൾ', സവാക് സംസ്ഥാന പ്രസിഡൻറ് അലിയാർ എം. മാക്കിയാൽ അവതരിപ്പിച്ച കഥപറച്ചിൽ, തെക്കൻ കളരിപ്പയറ്റ്, കവിയരങ്ങ്, നടി ഉഷയുടെ നേതൃത്വത്തിൽ കലാപരിപാടികൾ, ആലപ്പി രമണൻെറ കഥാപ്രസംഗം, പുന്നപ്ര മധുവിൻെറ സ്‌കിറ്റ്, ബാബു ഒലിപ്രത്തിൻെറ 'പൗരത്വഗ്രഹണം' നാടകം തുടങ്ങിയവ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.