മോഷണം തടയാൻ സേഫ്​റ്റിപിന്നുമായി പൊലീസ്​

കാലടി: സേഫ്റ്റി പിൻ ഉപയോഗിച്ച് മോഷണം തടയുന്ന വിദ്യയുമായി പൊലീസ് രംഗത്ത്. തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ശ്ര ീപാർവതിദേവിയുടെ നടതുറപ്പ് ഉത്സവത്തിന് എത്തിയ ഭക്തരുടെ ആഭരണങ്ങൾ മോഷണം പോകുന്നത് തടയാനാണ് സേഫ്റ്റി പിൻ ഉപയോഗിക്കാൻ പൊലീസ് നിർദേശം നൽകിയത്. സ്വർണമാലകള്‍ സേഫ്റ്റി പിന്‍കൊണ്ട് വസ്ത്രങ്ങളുമായി കൂട്ടിയോജിപ്പിക്കാനാണ് നിർദേശം. തിരക്ക് മുതലെടുത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങള്‍ കവരാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി. കാലടി പൊലീസ് നടപ്പാക്കിയ പരിപാടിയില്‍ ക്ഷേത്ര ട്രസ്റ്റും നടതുറപ്പിനോടനുബന്ധിച്ച് ശുചിത്വ സേവനത്തിനെത്തിയ എസ്.സി.എം.എസ് കോളജ് എന്‍.എസ്.എസ് വിദ്യാര്‍ഥികളും പങ്കാളികളായി. കാലടി സി.ഐ ടി.ആര്‍. സന്തോഷ്, എസ്.ഐ റിന്‍സ് എം. തോമസ്, രാതുല്‍ രാം, കെ.കെ. ബാലചന്ദ്രന്‍, കെ.എ. പ്രസൂണ്‍കുമാര്‍, പി.ജി. സുകുമാരന്‍ എന്നിവര്‍ നേതൃത്വം നൽകി. EA KLDY IMG-20200112-WA0030ചിത്രം:തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ശ്രീപാർവതി ദേവിയുടെ നടതുറപ്പ് ഉത്സവത്തിന് എത്തിയ ഭക്തരോട് സേഫ്റ്റി പിൻ ഉപയോഗിക്കാൻ പൊലീസ് നിർദേശം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.