പറവൂർ: ജനതയെ മതത്തിൻെറ അടിസ്ഥാനത്തിൽ വേർതിരിച്ച് ശത്രുക്കളാക്കുന്ന ഭരണകൂട അജണ്ട തിരിച്ചറിഞ്ഞ് പ്രതിരോധം തീർക്കണമെന്ന് അസ്ഹറുൽ ഉലൂം വൈസ് പ്രിൻസിപ്പൽ ജമാൽ പാനായിക്കുളം. പൗരത്വ ഭേദഗതി നിയമത്തിൽ വള്ളുവള്ളി മുസ്ലിം ജമാഅത് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡൻറ് അൻവർ മാഷ് അധ്യക്ഷത വഹിച്ചു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.എച്ച്. ജമാൽ, മുൻ മഹല്ല് പ്രസിഡൻറ് വി.എം. ആസാദ് എന്നിവർ സംസാരിച്ചു. ഇമാം സജ്ജാദ് ബാഖവി പ്രാർഥന നിർവഹിച്ചു. പടം EP1 -PVR - mahal commitee വള്ളുവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമ വിശദീകരണ സമ്മേളനത്തിൽ ജമാൽ പാനായിക്കുളം സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.