മരട്: ഫ്ലാറ്റ് പൊളിച്ചപ്പോൾ പൊടിപടലംമൂലം സമീപവാസികൾക്ക് ശ്വാസംമുട്ടലുണ്ടായതായി പരാതി. ആൽഫ സെറീൻ, എച്ച്.ടു.ഒ ഫ്ലാറ്റുകളുടെ സമീപത്തെ വീടുകളും റോഡുകളും കോൺക്രീറ്റ് പൊടികൊണ്ട് മൂടി. പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയ വീടുകളുടെ അടുക്കളയിലും കിടപ്പുമുറിയിലുംവരെ പൊടിയെത്തി. ആൽഫ സെറീന് സമീപത്തെ റോഡിലെ പൊടി വൈകീട്ടോടെ സമീപവാസികൾതന്നെ വെള്ളം പമ്പ് ചെയ്ത് കഴുകി. ആൽഫ സെറീൻ ഫ്ലാറ്റിന് സമീപത്തെ നെടുമ്പിളിൽ ഗോപാലൻെറ വീടിൻെറ ഓട് തുളഞ്ഞ് കോൺക്രീറ്റ് കട്ട കിടപ്പുമുറിയിൽ വീണു. മുൻവശത്തെ അലൂമിനിയം ഷീറ്റിൽ കോൺക്രീറ്റ് കട്ടകൾ തെറിച്ചുവീണ് തുളവീണു. വീടിൻെറ ഭിത്തിയിൽ വിള്ളലും വീണു. മുമ്പ് ഫ്ലാറ്റിൻെറ ഭിത്തി പൊളിച്ചുതുടങ്ങിയപ്പോൾതന്നെ ഇവരുടെ വീടിൻെറ ഭിത്തിയിൽ വിള്ളൽ വീണിരുന്നു. ഫ്ലാറ്റ് പൊളിക്കുമ്പോൾ സമീപവാസികളുടെ വീടിന് സുരക്ഷ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് ഗോപാലൻെറ മകൻ അഭിലാഷായിരുന്നു. എന്നാൽ, ഈ ഹരജി കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളുകയായിരുന്നു. ചിത്രം: EKG5 concrete piece ആൽഫ സെറീൻ ഫ്ലാറ്റ് പൊളിച്ചപ്പോൾ സമീപത്തെ നെടുമ്പിളിൽ ഗോപാലൻെറ വീടിൻെറ ഓട് തുളഞ്ഞ് കിടപ്പുമുറിയിൽ വീണ കോൺക്രീറ്റ് കട്ട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.