ഭാഷകൾ പകർന്നുനൽകുന്നത് ഉന്നതസംസ്കാരം -ഇബ്രാഹീം മുതൂർ

കൊച്ചി: ഭാഷകൾക്ക് മതമില്ലെന്നും അത് പകർന്നുനൽകുന്നത് ഉന്നത സംസ്കാരമാണെന്നും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ഇബ്രാഹീം മുതൂർ. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷകൾ നൽകുന്ന സൗന്ദര്യം മഹനീയമാണ്. വൈവിധ്യങ്ങൾ നിറഞ്ഞ ഭാരതത്തിൽ ഭാഷാവൈവിധ്യം നിലനിൽക്കണം. ഒരേ ഒരു ഇന്ത്യ, ഒരേ ഒരുഭാഷ എന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല പ്രസിഡൻറ് ഇ.എം. അസീസ് അധ്യക്ഷത വഹിച്ചു. 'ഭാഷാവൈവിധ്യം രാഷ്ട്രത്തിൻെറ സൗന്ദര്യം' സമ്മേളന പ്രമേയഭാഷണം എം.കെ. അബൂബക്കർ ഫാറൂഖി നിർവഹിച്ചു. കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് മാഹിൻ ബാഖവിയുടെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം കൊച്ചിൻ കോർപറേഷൻ ടാക്സ് ആൻഡ് അപ്പീൽ കമ്മിറ്റി ചെയർമാൻ കെ.വി.പി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സൈനബ വടവുകോടിൻെറ അധ്യക്ഷതയിൽ ചേർന്ന വനിതസംഗമം എൻ.എ. സലീം ഫാറൂഖി ഉദ്ഘാടനം ചെയ്തു. എം.എം. നാസറിൻെറ അധ്യക്ഷതയിൽ ചേർന്ന ജില്ല കൗൺസിൽ മീറ്റ് മുസ്ലിം ലീഗ് ജില്ല ട്രഷറർ എൻ.കെ. നാസർ ഉദ്ഘാടനം ചെയ്തു. എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, സി.എസ്. സിദ്ദീഖ്, അനീസലി ഇടുക്കി, എൻ.പി. അബ്ദു സലാം, ടി.വി. പരീത്, കെ.യു. റഹീം ഫാറൂഖി, കെ.എം. സിദ്ദീഖ് മട്ടാഞ്ചേരി, പി.എ. സലാം ഇസ്ലാഹി, പി.എം. സുബൈർ, അലി പുല്ലേപ്പടി, മുജീബ് സലഫി, ഷമീർ പുതുപ്പാടി, ഹുസൈൻ ആലുവ, അബ്ദുൽ ജബ്ബാർ വൈപ്പിൻ, സുഗത, സാലിം മേക്കാലടി, ഖദീജ ബീവി, സുനിത പെരുമ്പാവൂർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.