കരുമാല്ലൂർ: കേരളത്തിൽ ആദ്യമായി ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ എതു ദുരന്തസാഹചര്യത്തെയും നേരിടാൻ ദുരന്തനിവാരണ സേന രൂപവത്കരിച്ചു. പ്രളയകാലത്ത് ജീവൻപോലും മറന്ന് നാടിൻെറ രക്ഷക്കായി മുന്നിട്ടിറങ്ങിയ എല്ലാ വാർഡിലുമുള്ള രണ്ടുപേരെ ഉൾക്കൊള്ളിച്ചാണ് പ്രത്യേക യൂണിഫോമോട് കൂടിയ സേന രൂപവത്കരിച്ചത്. ഇവരുടെ നേതൃത്വത്തിൽ എല്ലാ വാർഡിലും 20 പേർ അടങ്ങിയ സേന രൂപംകൊള്ളും. ഇങ്ങനെ 400 പേർ അടങ്ങിയ സംഘത്തെ പഞ്ചായത്ത് സജ്ജമാക്കും. നീന്തൽ പരിശീലനത്തിൻെറ മുന്നോടിയായി തഹസിൽദാർ ഹരീഷ് സേഫ്റ്റ് ബോയ സേനാംഗത്തിന് അണിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. ഹെൽപ് ഫോർ ഹെൽപ് ലെസ് പ്രവർത്തകൻ ജോസഫ് പടയാട്ടിയുടെ നേതൃത്വത്തിൽ ജീവൻ രക്ഷാ ക്ലാസും നടന്നു. തുടർദിവസങ്ങളിലും പരിശീലനം നടക്കും. ആദ്യഘട്ടം എന്ന നിലയിൽ 40 പേരടങ്ങിയ ടീമിന് തടിക്കകടവിൽ പെരിയാറിനോട് ചേർന്ന് ഫയർഫോഴ്സിൻെറ നേതൃത്വത്തിൽ പരിശീലനം നൽകി. കളങ്ങരമഠത്തിൽ സെയ്ത് മുഹമ്മദിൻെറ നേതൃത്വത്തിൽ നീന്തൽ പരിശീലനം നൽകി. ജീവൻ രക്ഷ ക്ലാസും നടന്നു. ഫെബ്രുവരിയിൽ ജില്ല ഫയർഫോഴ്സ് സ്കൂബ ടീമിൻെറ നേതൃത്വത്തിൽ പെരിയാറിൽ മുങ്ങൽ പരിശീലനവും നടക്കും. ജി.ഡി. ഷിജു, പി.എം. ദിപിൻ, നസീർ പാത്തല, റഷീദ മുഹമ്മദാലി, സി.വി. അനിൽ, സൈഫുന്നീസ റഷീദ് വില്ലേജ് ഓഫിസർ രാജീവ് എന്നിവർ സംബന്ധിച്ചു. ചിത്രം: EP6 durantha nivarana sena കരുമാല്ലൂർ പഞ്ചായത്തിൽ ദുരന്ത നിവാരണ സേനയുടെ രൂപവത്കരണം പറവൂർ തഹസിൽദാർ ഹരീഷ് ഉദ്ഘാടനം ചെയ്യുന്നു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.