പറവൂർ: നിർമാണം പൂർത്തിയായിട്ടും വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം നിർമിച്ച മുസ്രിസ് ബസാർ തുറക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. എൻ.യു.എൽ.എം പദ്ധതിയിൽ 36 ലക്ഷം െചലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ കച്ചവടകേന്ദ്രം നിർമിച്ചത്. കച്ചവടക്കാരെ ഇവിടേക്ക് മാറ്റുന്നതിൻെറ ഭാഗമായി നഗരത്തിലെ പാതയോരങ്ങളിൽ നിന്ന് നീക്കിയിരുന്നു. കേന്ദ്രം തുറക്കാത്തത് കാരണം മാസങ്ങളായി ഇവർ വിഷമത്തിലാണ്. കച്ചവടം ചെയ്തുവന്ന സ്ഥലങ്ങളിൽ പുതിയ ആളുകൾ പ്രവേശിച്ചെങ്കിലും അവരെ നീക്കാൻ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. യോഗം ബഹിഷ്കരിച്ച കൗൺസിലർമാർ തുടർന്ന് നിർമാണം പൂർത്തിയാക്കിയ പുനരധിവാസ കേന്ദ്രത്തിൽ ധർണ നടത്തി. കെ.എ. വിദ്യാനന്ദൻ, ടി.വി. നിഥിൻ, കെ. രാമചന്ദ്രൻ, സി.പി. ജയൻ, കെ.ജെ. ഷൈൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.