പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങി ആലുവ

ആലുവ: ആലുവ മർച്ചൻറ്സ് അസോസിയേഷൻ ഫെഡറൽ ബാങ്കി‍ൻെറ സഹകരണത്തോടെ സംഘടിപ്പിച്ച പുതുവത്സരാഘോഷം 'ആലുവ-2020'ന് ചൊവ്വാഴ്ച തിരശ്ശീല വീഴും. രണ്ടാഴ്ച നീണ്ട ആഘോഷങ്ങൾ അർധരാത്രിയോടെ സമാപിക്കും. വൈകീട്ട് 6.30ന് എം.ജി ടൗൺഹാളിൽ സംസ്‌കാരിക സമ്മേളനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ, രാജു ഹോർമിസ് (ഫെഡറൽ ബാങ്ക്), എഫ്.ഐ.ടി ചെയർമാൻ ടി.കെ. മോഹനൻ എന്നിവർ മുഖ്യാതിഥികളാകും. അസോസിയേഷൻ പ്രസിഡൻറ് നസീർ ബാബു അധ്യക്ഷത വഹിക്കും. സമ്മേളന ശേഷം സിനിമതാരം സമദ് നയിക്കുന്ന മെഗാഷോ. തുടർന്ന് രാത്രി 12ന് ആകാശത്ത് വർണമഴ തെളിച്ചുകൊണ്ട് പപ്പാഞ്ഞിയെ കത്തിച്ച് ആലുവ 2020നെ വരവേൽക്കും. ആഘോഷങ്ങളുടെ ഭാഗമായി സെവൻസ് ഫുട്‌ബാൾ, വടംവലി മത്സരം, ചിത്രരചന മത്സരം, ടൂ വീലർ ഫാൻസിഡ്രസ്, സംസ്‌കാരിക ഘോഷയാത്ര എന്നിവ സംഘടിപ്പിച്ചിരുന്നു. പൗരത്വ ഭേദഗതിനിയമ മഹാസമ്മേളനം വിജയിപ്പിക്കും ആലുവ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഴുവൻ മുസ്‌ലിം സംഘടനകളുടെയും ആഭിമുഖ്യത്തിൽ ജനുവരി ഒന്നിന് എറണാകുളത്ത് നടത്തുന്ന മഹാസമ്മേളനം വിജയിപ്പിക്കാൻ ആലുവ മേഖല മുസ്‌ലിം കോഓഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. ചൊവ്വാഴ്ച ആലുവയിൽനിന്ന് സംഘടിപ്പിക്കുന്ന ടൂ വീലർ വിളംബര ജാഥ വിജയിപ്പിക്കും. കേന്ദ്ര കോഓഡിനേഷൻ കമ്മിറ്റി കൺവീനർ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.എം. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. ടി.എച്ച്. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. അൻവർ സാദത്ത് എം.എൽ.എ, ജമാൽ അൽഖാസിമി (ടൗൺ ഇമാം), അബ്‌ദുൽ ഗഫാർ കൗസരി (ജംഇയ്യതുൽ ഉലമ ഹിന്ദ്), ഇബ്രാഹിം സഖാഫി (എ.പി സമസ്ത), ജലാലുദ്ദീൻ അഹ്സനി (കേരള മുസ്‌ലിം ജമാഅത്ത് ആലുവ സോൺ പ്രസിഡൻറ്), ഹസൻ ഫൈസി (സമസ്ത മുശാവറ അംഗം), അമീൻ മൗലവി അൽഹസനി, മൗലവി അബ്‌ദുസ്സമദ് അൽകൗസരി (മഹ്മൂദു മദനി), മുഹമ്മദ്കുട്ടി അൽഹസനി (പ്രിൻസിപ്പൽ, ജാമിഅ ഹസനിയ വാഴക്കുളം), ഷമീർ അൽബാഖവി (സെക്രട്ടറി ദക്ഷിണ കേരള ജംഇയ്യതുൽ മുഅല്ലിമീൻ), ഫൈസൽ അസ്ഹരി (ജമാഅത്തെ ഇസ്‌ലാമി), സുബൈർ പീടിയേക്കൽ (ഐ.എസ്.എം), എൻ.കെ. ഷംസുദ്ദീൻ (വിസ്ഡം), പി.കെ.എ. കെരീം (കേരള മുസ്‌ലിം ജമാഅത്ത്), എം.എ.കെ. ഗഫൂർ (ട്രഷറർ, കോഒാഡിനേഷൻ കമ്മിറ്റി) എന്നിവർ സംബന്ധിച്ചു. ജനറൽ കൺവീനർ എം.കെ.എ. ലത്തീഫ് സ്വാഗതവും സാബു പരിയാരത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.