കാട്ടുപന്നിയുടെ മാംസവുമായി യുവാവ് പിടിയില്‍

അങ്കമാലി: കാട്ടുപന്നിയുടെ മാംസം കടത്തുന്നതിനിടെ യുവാവ് പൊലീസ് പിടിയില്‍. മുന്നൂര്‍പ്പിള്ളി കോഴിപ്പിള്ളി വീട്ടില്‍ വിഷ്ണു ശിവനാണ് (32) പിടിയിലായത്. ആറ് കിലോ മാംസവുമായി അങ്കമാലി കെ.എസ്.ആര്‍.ടി.സി പരിസരത്തുനിന്നാണ് പിടിയിലായത്. ഏഴാറ്റുമുഖം വനാന്തരത്തില്‍നിന്ന് വേട്ടയാടി പിടിച്ചതാണ് മാംസം. വന്യജീവികളെ വേട്ടയാടി മാംസമാക്കി ആഘോഷനാളുകളില്‍ ഭീമമായ വിലക്ക് വിൽക്കുന്ന സംഘത്തിലെ കണ്ണിയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. മാംസം വില്‍ക്കാന്‍ ഇയാൾ അങ്കമാലിയിെലത്തിയ വിവരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. മുഹമ്മദ് റിയാസിന് രഹസ്യവിവരം ലഭിച്ചു. എസ്.ഐമാരായ ജി. അരുണ്‍, ജോഷി പോള്‍, എ.എസ്.ഐമാരായ മാത്യു, ജോര്‍ജ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ റോണി അഗസ്റ്റിന്‍, മനു എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതിയെ വനംവകുപ്പിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.