കാക്കനാട്: ജില്ലയിൽ സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും സമാധാനപരമായി നടത്തണമെന്ന് കലക്ടർ എസ്. സുഹാസ്. കലക്ടറേറ്റിൽ ചേർന്ന സമാധാന കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, നിയമം കൈയിലെടുക്കാതെയും പൊതുമുതൽ നശിപ്പിക്കാതെയും നടത്തണം. പ്രതിഷേധങ്ങളും സമരങ്ങളും ജനജീവിതത്തെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സിറ്റി പൊലീസ് കമീഷണർ വിജയ് സാക്കറെ, ആലുവ റൂറൽ എസ്.പി കെ. കാർത്തിക്, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കെ.പി. ഫിലിപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സംഘടന പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. െഗസ്റ്റ് അധ്യാപക ഒഴിവ് കൊച്ചി: മഹാരാജാസ് കോളജിലെ ബോട്ടണി വിഭാഗത്തില്‍ െഗസ്റ്റ് അധ്യാപക ഒഴിവ്. കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ െഗസ്റ്റ് െലക്ചറര്‍ പാനലില്‍പെട്ടവരും നിശ്ചിത യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി മൂന്നിന് രാവിലെ 10ന് അഭിമുഖത്തിനായി പ്രിന്‍സിപ്പൽ ഓഫിസില്‍ ഹാജരാകണം. കൗണ്‍സിലര്‍, ഡാറ്റാ മാനേജര്‍ ഒഴിവ് കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൗണ്‍സിലര്‍, ഡാറ്റാ മാനേജര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമാണ് കൗണ്‍സിലര്‍ തസ്തികയിലേക്ക് യോഗ്യത. കോമേഴ്‌സ് ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമയും ഉള്ളവര്‍ക്ക ഡാറ്റാ മാനജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജനുവരി മൂന്നിന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയുമായി രാവിലെ 11ന് സൂപ്രണ്ടിൻെറ ഓഫിസില്‍വെച്ച് നടക്കുന്ന വാക്-ഇന്‍ ഇൻറര്‍വ്യൂവില്‍ പങ്കെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.