കൊച്ചി: ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ ദേശീയപാത 66ൽ 45മീറ്റർ വീതിയിൽ വികസിപ്പിക്കാൻ ഒരുവർഷം മുമ്പ് ഇറക്കിയ ഭൂമിയേറ്റെടുപ്പ് വിജ്ഞാപനം റദ്ദായി. ഒരുവർഷത്തിനകം സർവേ നടപടി പൂർത്തിയാക്കി തുടർ വിജ്ഞാപനം ഇറക്കാൻ കഴിയാതെ വന്നതിനാലാണ് കാലഹരണപ്പെട്ടത്. ആവർത്തിച്ച് കുടിയൊഴിപ്പിക്കും പാരിസ്ഥിതിക-സാമൂഹിക-ആഘാത പഠനങ്ങൾ നടത്താതെ തട്ടിക്കൂട്ടി ഉണ്ടാക്കിയ പഠനറിപ്പോർട്ടുകൾക്കും എതിരായും പുനരധിവാസ വ്യവസ്ഥകൾ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയും ഇരകളിൽ ചിലർ നൽകിയ ഹരജികളിൽ ഹൈകോടതി തുടർനടപടി നേരത്തേ സ്റ്റേ ചെയ്തിരുന്നു. വിജ്ഞാപനം തന്നെ റദ്ദാക്കപ്പെട്ട സാഹചര്യത്തിൽ 45 മീറ്റർ പദ്ധതി അപ്രായോഗികമാണെന്ന് തെളിഞ്ഞതായി ദേശീയപാത സംയുക്ത സമരസമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. നേരത്തേ ഏറ്റെടുക്കുകയും ഉപയോഗിക്കാതെ കാടുകയറി കിടക്കുകയും ചെയ്യുന്ന 30 മീറ്റർ ഉപയോഗിച്ച് ആറുവരിപ്പാതയോ എലിവേറ്റഡ് ഹൈവെയോ നിർമിച്ച് പ്രദേശത്തെ ഗതാഗതക്കുരുക്കിന് അടിയന്തരമായി പരിഹാരം കാണണമെന്ന് സമിതി ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 45 മീറ്റർ പദ്ധതിക്ക് 128 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 1690 കോടി വേണ്ടിവരുമെന്ന് ഡെപ്യൂട്ടി കലക്ടർ വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയിട്ടുണ്ട്. 24 കി.മീറ്റർ പാത നിർമാണത്തിന് 1100 കോടിയും വേണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഇതേ റിപ്പോർട്ടിൽ എലിവേറ്റഡ് ഹൈവേക്ക് 2200 കോടി മാത്രം ചെലവ് വരുമെന്നാണ് കണ്ടെത്തൽ. 45 മീറ്റർ പദ്ധതിക്ക് പകരം നിലവിലെ 30 മീറ്ററിൽ എലിവേറ്റഡ് ഹൈവേ നിർമിച്ചാൽ സർക്കാറിന് 590 കോടി ലാഭം ഉണ്ടാക്കാൻ കഴിയുമെന്നും ഭാരവാഹികൾ പറഞ്ഞു. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കായി സ്കെയിലത്തണ്‍ സമ്മേളനം കൊച്ചി: ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍, വാധ്വാനി ഫൗണ്ടേഷന്‍, ഫിക്കി എന്നിവ ചേര്‍ന്ന് സ്കെയിലത്തണ്‍ സമ്മേളനം സംഘടിപ്പിക്കുന്നു. അഞ്ച് കോടിക്കും 350 കോടിക്കും ഇടയില്‍ വിറ്റുവരവുള്ള സംരംഭങ്ങള്‍ക്കായി നടക്കുന്ന സമ്മേളനം ജനുവരി ഏഴിന് 3.30 മുതല്‍ ഏഴുവരെ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ നടക്കും. ഈ തുകയില്‍ കുറഞ്ഞ വിറ്റുവരവുള്ള വനിതകള്‍ നടത്തുന്ന സംരംഭങ്ങള്‍ക്കും പങ്കെടുക്കാം. മികച്ച സംരംഭങ്ങള്‍ക്ക് ഒരുവര്‍ഷത്തെ സഹായപരിപാടികളും വാധ്വാനി ഫൗണ്ടേഷന്‍ നല്‍കും. സാങ്കേതിക വിദഗ്ധര്‍, സാമ്പത്തിക മാനേജ്മൻെറ് വിദഗ്ധര്‍, പ്രമുഖ വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (ഫിക്കി) സമ്മേളനത്തില്‍ പങ്കാളികളാണ്. http://bit.ly/scalathonkochi വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.