കാക്കനാട്: ജില്ലയില്‍ ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൻെറ നിലവാരം ഉറപ്പുവരുത്താൻ ആവിഷ്കരിച്ച ഓപറേഷന്‍ പ്യുവര്‍ വാട്ടര്‍ പദ്ധതിയുടെ ഭാഗമായി ജനുവരി ഒന്നു മുതല്‍ പരിശോധനകള്‍ അടക്കമുള്ള നടപടി കര്‍ശനമാക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ജനുവരി ഒന്ന് മുതല്‍ കുടിവെള്ളം എടുക്കേണ്ടത് വാട്ടര്‍ അതോറിറ്റി കേന്ദ്രങ്ങളിലെ ഹൈഡ്രൻറുകളില്‍നിന്ന് മാത്രമായിരിക്കണം. നിലവിൽ 13 ഹൈഡ്രൻറുകളാണ് വാട്ടർ അതോറിറ്റിക്ക് കീഴിൽ വരുന്നത്. ഇവിടെനിന്ന് വെള്ളം ശേഖരിക്കുന്ന ടാങ്കർ ലോറികളുടെ എണ്ണം, സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. പി.വി.സി പ്ലാസ്റ്റിക് നിർമിത ടാങ്കുകളിൽ കുടിവെള്ളം നിറക്കുന്നത് അനുവദിക്കില്ല. വിതരണം ചെയ്യുന്ന ജലം അംഗീകൃത ലാബുകളിൽ എല്ലാ ദിവസവും പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണം. ടാങ്കറുകളിൽ കുടിവെള്ളം കൊണ്ടുപോകാൻ ഭക്ഷ്യസുരക്ഷാ വകുപ്പിൻെറ ലൈസൻസ് എടുക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഓപറേഷൻ പ്യൂവർ വാട്ടർ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി ചർച്ചചെയ്യുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ഡെപ്യൂട്ടി കലക്ടർ എസ്. ഷാജഹാൻ അധ്യക്ഷതവഹിച്ചു. കുപ്രചാരണങ്ങള്‍ തള്ളിക്കളയണം -മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കൊച്ചി: സമുദ്ര മത്സ്യസമ്പത്ത് സംരക്ഷിക്കാൻ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ തള്ളണമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ചെറുമീനുകളെ പിടിക്കുന്നതിനെതിരായ നടപടികളെ എതിര്‍ക്കുന്നത് ഒരു വിഭാഗം നിക്ഷിപ്ത താല്‍പര്യക്കാര്‍ മാത്രമാണ്. മത്സ്യസമ്പത്തിൻെറ സംരക്ഷണത്തിലൂടെ മത്സ്യത്തൊഴിലാളികളുടെയും സംസ്ഥാനത്തിൻെറയും പൊതുതാൽപര്യം ഉയര്‍ത്തിപ്പിടിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന എന്‍ഫോഴ്‌സ്‌മൻെറ് നടപടികളെ നിക്ഷിപ്ത താപര്യത്തോടെ ഇകഴ്ത്തിക്കാണിക്കുന്നത് തള്ളണമെന്ന് മന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.