കേരളത്തിൻെറ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കും -ഗവർണർ മൂവാറ്റുപുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിൻെറ പ്രതിഷേധം കേന്ദ്രസർക്കാറിനെ അറിയിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുസംബന്ധിച്ച ആശങ്ക മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി അൽ ബദ്രീസ് കൾചറൽ അസോസിയേഷൻ (അബ്ക) ഗവർണറെ ധരിപ്പിച്ചപ്പോഴാണ് ഗവർണറുടെ പ്രതികരണമുണ്ടായത്. ആദ്യമായി എൻ.ആർ.സി നടപ്പിലാക്കിയ അസമിൽ 19ലക്ഷം പേർക്ക് പൗരത്വം നഷ്ടപ്പെട്ടപ്പോൾ അതിൽ മുസ്ലിംകൾ അല്ലാത്ത 12ലക്ഷം ആളുകൾക്ക് മാത്രം പൗരത്വം അനുവദിക്കാനുള്ള നീക്കം അസോസിയേഷൻ ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി. വി.എച്ച്. മുഹമ്മദ് മൗലവി, ജാമിഅ ബദ്രിയ്യ പ്രിൻസിപ്പൽ കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി, കെ.പി. അബ്ദുസ്സലാം മൗലവി, മുഹമ്മദ് ഫൈസൽ ബദ്രി, മുഹമ്മദ് സാജിദ് ബദ്രി, ഫൈസൽ ഖാസിമി തുടങ്ങിയവരാണ് ഗവർണറെ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.