കൊച്ചി: പന്തൽ, അലങ്കാരം, ശബ്ദം-വെളിച്ചം മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്‌സ് അസോസിയേഷൻ എട്ടാം സംസ്ഥാന സമ്മേളനം മറൈൻ ഡ്രൈവിൽ ആരംഭിച്ചു. കാസർകോട്ടുനിന്ന് ആരംഭിച്ച കോടിമരജാഥയും കൊല്ലം കരുനാഗപ്പള്ളിയിൽനിന്ന് ആരംഭിച്ച പതാക ജാഥയും കലൂർ സ്റ്റേഡിയം ജങ്ഷനിൽ സംഗമിച്ചു. സ്വാഗതസംഘം രക്ഷാധികാരികളായ പി. ശ്രീധരൻ കൊടിമരവും സീമ പൗലോസ് പതാകയും ഏറ്റുവാങ്ങി. അസോസിയേഷൻ പ്രസിഡൻറ് എ.പി. അഹമ്മദ് കോയ പതാക ഉയർത്തി. സ്വാഗതവിളംബര ജാഥക്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാലൻ, പി. ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം എറണാകുളം പ്രസ് ക്ലബ് പ്രസിഡൻറ് ഫിലിപ്പോസ് മാത്യുവും സെക്രട്ടറി പി. ശശികാന്തും ചേർന്ന് നിർവഹിച്ചു. സാംസ്കാരിക സമ്മേളനം സിനിമ സംവിധായകൻ മേജർ രവി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എ.വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. കവി സി.എം. വിനയചന്ദ്രൻ പങ്കെടുത്തു. പയ്യന്നൂർ എസ്.എസ്. ഓർക്കസ്ട്രയുടെ ഗാനമേളയും സംഘടിപ്പിച്ചു. സമ്മേളനം വ്യാഴാഴ്ച സമാപിക്കും. photo EKG7 samsthana sammelanam കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന വേദിയില്‍ ഉയര്‍ത്തുന്നതിനുള്ള പതാക-കൊടിമര ജാഥകള്‍ എറണാകുളം ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയ പരിസരത്ത് സംഗമിച്ചപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.