പൗളി​െൻറ മരണം; ബന്ധുക്കൾ പരാതി നൽകും

പൗളിൻെറ മരണം; ബന്ധുക്കൾ പരാതി നൽകും കാലടി: കൊറ്റമം സ്വദേശി ചുണ്ടങ്ങ ജോസിൻെറ ഭാര്യ പൗളിൻെറ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പരാതി നൽകും. ദുരൂഹത നീക്കണമെന്ന് കാണിച്ചാണ് മുഖ്യമന്ത്രിക്കും റോജി എം. ജോൺ എം.എൽ.എക്കും പരാതി നൽകാൻ ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്. ഒമ്പതിന് കോയമ്പത്തൂരിൽ മധുക്കര സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാവിലെ മരിച്ചതായും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. സാമൂഹിക പ്രവർത്തകയായ പൗളിൻ കോയമ്പത്തൂരിൽ എന്തിനാണ് പോയതെന്ന് ബന്ധുക്കൾക്ക് അറിവില്ല. കൂടാതെ ബൈക്കിനുപിറകിലിരുന്ന് സഞ്ചരിച്ചപ്പോഴാണ് അപകടം നടന്നതെന്നാണ് കോയമ്പത്തൂർ പൊലീസ് നൽകിയ വിവരം. ശരീരത്തിൽ കാണുന്ന മുറിവുകൾ വാഹനാപകടത്തിൽ സംഭവിച്ച മുറിവുകളല്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. കാഞ്ഞൂർ സൻെറ് മേരീസ് ഫൊറോന പള്ളി തിരുനാൾ കാലടി: കാഞ്ഞൂർ സൻെറ് മേരീസ് ഫൊറോന പള്ളിയിലെ വി. സെബസ്ത്യാനോസിൻെറ തിരുനാളിന് ഒരുക്കം ആരംഭിച്ചതായി ഫൊറോന വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നൊവേന ജനുവരി പത്തിന് കാഞ്ഞൂർ ടൗൺ കപ്പേളയിലും 11ന് പള്ളിയിലും ആരംഭിക്കും. 17ന് രാവിലെ ഫൊറോന വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ കൊടിയേറ്റും. 19ന് രാവിലെ പത്തിന് തിരുനാൾ പാട്ടുകുർബാന, തിരുസ്വരൂപത്തിൽ തിരുവാഭരണം ചാർത്തൽ, അങ്ങാടി ചുറ്റിയുളള പ്രദക്ഷിണം എന്നിവ നടക്കും. തിരുനാൾ തിരുകർമങ്ങൾ പള്ളി വെബ്സൈറ്റിൽ www.kanjoorchurch.com തത്സമയ സംേപ്രഷണം ഉണ്ടാകും. തിരുനാളിനോടനുബന്ധിച്ച് ഗ്രീൻ േപ്രാട്ടോകോൾ നടപ്പാക്കും. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വളൻറിയർമാരുടെ നേതൃത്വത്തിൽ ശേഖരിക്കും. ജോയി ഇടശേരി, ഫാ. ജെയിംസ് പനവേലി, ഫാ. ജെറിൽ ചിറയ്ക്കൽ മണവാളൻ, ഫാ. ജോസ് കൂട്ടുങ്ങൽ, ഫാ. ജെയ്സൺ, ഷിജോ കീഴേത്താൻ, മനോജ് കരുമത്തി, ബിൻസ് ജോൺ കോലഞ്ചേരി, സെബാസ്റ്റ്യൻ കുമ്പത്തുപറമ്പിൽ, സോണി ആൻറു ചേറ്റുങ്ങൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.