കോഴിക്കോട്: തലമുറകള്‍ ജീവനും രക്തവും നല്‍കി പോരാടി നേടിയെടുത്ത സ്വാതന്ത്ര്യവും മതേതര-ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് ഐ.എസ്.എം സംസ്ഥാന സമിതി കോഴിക്കോട്ട് അവകാശസമര റാലി സംഘടിപ്പിച്ചു. നാനാത്വത്തില്‍ ഏകത്വമുള്ള ബഹുസ്വര ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശം ആരുടെയും ഔദാര്യമല്ലെന്നും മതനിരപേക്ഷതയെ തകര്‍ക്കാനുള്ള നീക്കം കരുതലോടെ പ്രതിരോധിക്കുമെന്നും റാലി പ്രഖ്യാപിച്ചു. പട്ടാളപ്പള്ളി പരിസരത്തുനിന്ന് ആരംഭിച്ച റാലി വൈ.എം.സി.എ റോഡ്, കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡ് വഴി മൊഫ്യൂസൽ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പൊതുസമ്മേളനം കെ.എൻ.എം മര്‍കസുദ്ദ്്‌വ സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ. അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. ഫുക്കാര്‍ അലി അധ്യക്ഷത വഹിച്ചു. സി.പി. ഉമര്‍ സുല്ലമി മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.ടി. അന്‍വര്‍ സാദത്ത്, ഡോ. ജാബിര്‍ അമാനി, എം.ടി. മനാഫ്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എന്‍.എം. അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.