ചെങ്ങന്നൂർ: ഭരണസമിതി കെടുകാര്യസ്ഥമാെണന്ന് ആരോപിച്ച് മാന്നാർ പഞ്ചായത്ത് എൽ.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്കരിച്ചു. പ്ലക്കാർഡുകളുമേന്തി പഞ്ചായത്ത് ഓഫിസിനുള്ളിൽ കുത്തിയിരുന്നു. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, മാന്നാർ പഞ്ചായത്തിൽ മാലിന്യ നിർമാർജനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുക, തെരുവുവിളക്കുകൾ കത്തിക്കാനുള്ള നടപടി സ്വീകരിക്കുക, ലൈഫ് പദ്ധതിയിൽ വീട് പണിയുന്നതിന് ധനസഹായം ലഭ്യമാക്കുക, ഭൂരഹിതർക്ക് ഫ്ലാറ്റ് പണിയാൻ സ്ഥലം കണ്ടെത്തി നൽകുക, തെരുവുനായ്ക്കളുടെ ശല്യം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. എൽ.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ പി.എൻ. ശെൽവരാജൻെറ നേതൃത്വത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.കെ. പ്രസാദ്, ഇന്ദിര ഹരിദാസ്, അന്നമ്മ വർഗീസ്, മുഹമ്മദ് അജിത് എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്. എന്നാൽ, കത്തുകൾ, പരാതികൾ എന്നിവ ചർച്ച ചെയ്യുന്നതിന് പ്രത്യേകം പഞ്ചായത്ത് കമ്മിറ്റി ചേരുമെന്നും ഇപ്പോൾ നടക്കുന്ന സമരങ്ങൾ ആവശ്യമില്ലാത്തതാെണന്നും പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശ്ശേരി പറഞ്ഞു. ശുചിമുറി ഉദ്ഘാടനത്തിന് തകർത്ത് തുറന്നവർക്കെതിരെ നിയമനടപടി വേണം -ബി.ജെ.പി ചെങ്ങന്നൂർ: മാന്നാർ പഞ്ചായത്തിൽ പുതിയതായി നിർമിച്ച ശുചിമുറി ഉദ്ഘാടനത്തിന് മുമ്പ് സി.പി.എം പ്രവർത്തകർ, സി.പി.എം പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചേർന്ന് പൂട്ട് തല്ലിപ്പൊളിച്ച് തുറന്നുനൽകിയതിൽ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്കരിച്ചു. മെംബർമാരായ കലാധരൻ കൈലാസം, വിജയലക്ഷ്മി, ലവൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ കുത്തിയിരുപ്പ് സമരം നടത്തി. ദേശീയകല ക്യാമ്പിന് തുടക്കം മാവേലിക്കര: കേരള ലളിതകല അക്കാദമി ദേശീയ കല ക്യാമ്പിന് രാജാരവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിൽ തുടക്കമായി. ചിത്രകാരൻ പ്രഫ. വി. രമേഷ് ഉദ്ഘാടനം ചെയ്തു. ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയൻറ് ഡയറക്ടർ ഡോ. നിസ തോമസ്, രവിവർമ കോളജ് പ്രിൻസിപ്പൽ പ്രഫ. ആർ. ശിവരാജ്, വിഷ്വൽ ആർട്സ് ഡയറക്ടർ പ്രഫ. കെ.സി. ചിത്രഭാനു, പ്രഫ. മനോജ് വൈലൂർ, ജഗദീഷ് തമ്മിനേനി, പ്രഫ. വിശ്വനാഥൻ, പ്രീതി ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.