പ്രാക്ടിക്കൽ കോട്ടയം: 2019 ഒക്‌ടോബർ, നവംബർ മാസങ്ങളിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.എ മ്യൂസിക് വീണ - സി.ബി.സി.എസ് (കോർ/ഓപൺ കോഴ്‌സ് -െറഗുലർ), സി.ബി.സി.എസ്.എസ് (റീഅപ്പിയറൻസ്/സപ്ലിമൻെററി/ഇംപ്രൂവ്‌മൻെറ്/മേഴ്‌സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ ഡിസംബർ 10, 11 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. ഒന്നാം സെമസ്റ്റർ എം.എസ്‌സി ബയോകെമിസ്ട്രി - സി.എസ്.എസ് (െറഗുലർ/സപ്ലിമൻെററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 17 മുതൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ. മൂന്നാം സെമസ്റ്റർ എം.എസ്‌സി മൈക്രോബയോളജി (സി.എസ്.എസ് - 2018 അഡ്മിഷൻ െറഗുലർ/2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമൻെററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) നവംബർ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 11 മുതൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ. പരീക്ഷഫലം 2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്‌സി കെമിസ്ട്രി (സി.എസ്.എസ് െറഗുലർ/സപ്ലിമൻെററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഡിസംബർ 20വരെ ഓൺലൈനായി അപേക്ഷിക്കാം. 2018 ഒക്‌ടോബറിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എ സി.ബി.സി.എസ് (പ്രൈവറ്റ് - 2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഡിസംബർ 16വരെ ഓൺലൈനായി അപേക്ഷിക്കാം. റിസർച് അസിസ്റ്റൻറ്: വാക്-ഇൻ ഇൻറർവ്യൂ 16ന് കോട്ടയം: എം.ജി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ ഗവേഷണ പദ്ധതിയിലേക്ക് റിസർച് അസിസ്റ്റൻറുമാരെ താൽക്കാലികമായി മൂന്നുമാസത്തേക്ക് നിയോഗിക്കുന്നതിന് വാക്-ഇൻ ഇൻറർവ്യൂ നടത്തുന്നു. ഡിസംബർ 16ന് ഉച്ചക്ക് രണ്ടിന് സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലാണ് ഇൻറർവ്യൂ. യോഗ്യത: എജുക്കേഷൻ/സൈക്കോളജി/സോഷ്യൽ വർക്ക് എന്നിവയിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം. സാങ്കേതിക എഴുത്ത്, കമ്പ്യൂട്ടർ, കമ്യൂണിക്കേഷൻ, സംഘാടനം എന്നിവയിലുള്ള വൈദഗ്ധ്യം, എ.പി.എ രീതിയിലുള്ള എഴുത്തിലെ അറിവ് എന്നിവ അഭികാമ്യം. പ്രായം: 2019 ജനുവരി ഒന്നിന് 45 വയസ്സിന് താഴെ. മാസം 9000 രൂപ പ്രതിഫലം ലഭിക്കും. താൽപര്യമുള്ളവർ കരിക്കുലംവിറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം രാവിലെ 10ന് ഓഫിസിൽ ഹാജരാകണം. ക്രിസ്മസ് അവധി കോട്ടയം: എം.ജി സർവകലാശാലക്ക് കീഴിലുള്ള കോളജുകൾക്ക് ഡിസംബർ 21 മുതൽ 29 വരെ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. അവധിക്കുശേഷം ഡിസംബർ 30ന് കോളജുകൾ തുറക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.