കൊച്ചി: സിനിമ സംവിധാനം ചെയ്യാൻ വനിതകൾക്ക് ധനസഹായം നൽകുന്ന സർക്കാർ പദ്ധതിയിൽ താര രാമാനുജം, ഐ.ജി. മിനി എന്നിവരെ തെരഞ്ഞെടുത്ത നടപടിക്കെതിരായ ഹരജി ഹൈകോടതി തള്ളി. ഇരുവരെയും തെരഞ്ഞെടുത്ത കേരള ചലച്ചിത്ര വികസന കോർപറേഷൻ ജൂറിയുടെ നടപടി ചോദ്യംചെയ്ത് വിദ്യ മുകുന്ദൻ, ആൻ കുര്യൻ, അനു ചന്ദ്രൻ എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാറിൻെറ ഉത്തരവ്. പദ്ധതിയിലേക്ക് സിനിമകൾ തെരഞ്ഞെടുത്തത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഡയറക്ടർ ബോർഡ് അംഗങ്ങൾ പ്രാഥമിക സ്ക്രീനിങ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അപേക്ഷകരെല്ലാം മികവ് പുലർത്തിയതിനാൽ കൂടുതൽ മികച്ചവരെ തെരഞ്ഞെടുക്കാൻ ജൂറി അംഗങ്ങൾ തിരക്കഥ പരിശോധിച്ച് തീരുമാനമെടുക്കുകയാണ് ചെയ്തതെന്ന് ചലചിത്ര വികസന കോർപറേഷൻ വ്യക്തമാക്കി. ഇൗ നടപടിയിൽ അപാകതയില്ലെന്ന് കോടതി വിലയിരുത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള വനിത സംവിധായകരുടെ ചിത്രങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയെന്ന നിലയിൽ തിരക്കഥ പരിശോധിച്ചാണ് തീരുമാനമെടുക്കേണ്ടതെന്നും അല്ലാത്തപക്ഷം ലക്ഷ്യം നിറവേറ്റപ്പെടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.