പെരുമ്പാവൂർ: കവിതകളാണ് സാന്ത്വനയുടെ ലോകം. അക്ഷരങ്ങളാൽ അവൾ ജന്മം നൽകുന്നത് സ്വന്തം സ്വപ്നങ്ങൾക്കാണ്. അത്തരമൊരു സ്വപ്നത്തിനാണ് ജില്ല കലോത്സവത്തിലെ യു.പി വിഭാഗം മലയാളം കവിതരചന മത്സരത്തിൽ വേരുമുളച്ചത്. 'മുറ്റത്തെ തൈച്ചെടി' വിഷയത്തിൽ കവിതയെഴുതി കറുകപ്പിള്ളി യു.പി സ്കൂളിൻെറ സ്വന്തം കവയിത്രി സാന്ത്വന സാബു ഒന്നാമതെത്തി. മരംവെട്ടുകാരനായ കറുകപ്പിള്ളി പറമ്പിൽ സാബുവിൻെറയും എത്സമ്മയുെടയും മകൾ സാന്ത്വനയുടെ കവിതയിലെ പ്രതിഭ തിരിച്ചറിഞ്ഞത് സ്‌കൂളിൽ നടത്തിയ കവിത ശിൽപശാലയിലാണ്. എഴുത്തിൽ പ്രോത്സാഹിപ്പിക്കുന്നത് സ്കൂളിലെ പ്രധാനാധ്യാപകനായ സി.വി. മധുസൂദനനും. വിദ്യാരംഗത്തിൻെറ കവിതരചന മത്സരത്തിലും നേട്ടം കൊയ്തിരുന്നു. മലയാളം കവിതകൾ വായിച്ച് തോന്നിയ ഇഷ്ടംകൊണ്ടാണ് സാന്ത്വന കവിതരചന രംഗത്തേക്ക് വരുന്നത്. ഒ.എൻ.വി. കുറുപ്പാണ് ഇഷ്ടപ്പെട്ട കവി. അടുത്തവർഷം നടക്കുന്ന സ്കൂളിൻെറ ശതാബ്ദി ആഘോഷത്തിൽ ഈ മിടുക്കി എഴുതിയ കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കണമെന്നാണ് സ്കൂൾ അധികൃതരുടെ ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.