ആഷിക്കിൻെറ പാട്ടിലുണ്ട്; ആൾക്കൂട്ട കൊലപാതകത്തിൻെറ നോവ് പെരുമ്പാവൂര്‍: വർത്തമാന ഇന്ത്യയുടെ നെഞ്ചിലെ ഉണങ്ങാത്ത മുറിവായി മാറുന്ന ആൾക്കൂട്ട കൊലപാതകത്തിൻെറ നോവുപകർത്തി അറബി പദ്യം ചൊല്ലിയപ്പോൾ ആഷിക് നൗഷാദ് നേടിയത് കാസർകോട്ടെ സംസ്ഥാന കലോത്സവ ടിക്കറ്റ്. ആള്‍ക്കൂട്ടം ക്രൂരമായി മർദിച്ചുകൊന്നയാളുടെ സഹധർമിണിയുടെ നൊമ്പരങ്ങളാണ് പദ്യരൂപത്തില്‍ അരങ്ങിലെത്തിച്ചത്. മൊയ്തു വാണിമേലാണ് ആഷിക്കിൻെറ നിര്‍ദേശപ്രകാരം പദ്യം രചിച്ചത്. കോട്ടയം നഗരസഭ ജീവനക്കാരനായ പിതാവ് നൗഷാദാണ് പരിശീലകന്‍. അഞ്ചുവര്‍ഷമായി സംസ്ഥാനതലത്തില്‍ എ ഗ്രേഡ് ജേതാവാണ് ആഷിക്. മത്സരിക്കാന്‍ ആരംഭിച്ചതുമുതല്‍ ജില്ലതലത്തിലെ ഒന്നാം സ്ഥാനം ഈ മിടുക്കൻെറ കുത്തകയാണ്. സൻെറ് ഇഗ്നേഷ്യസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ആഷിക്കിൻെറ അവസാന സ്‌കൂള്‍തല മത്സരമാണിത്. മാതാവ് നസീറ വീട്ടമ്മയാണ്. photo ER4 ashik noushad ആഷിക് നൗഷാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.