ഏലൂരിൽ ലഹരി മാഫിയ ഗുണ്ടവിളയാട്ടം; വീട് കയറി ആക്രമിച്ചു

കളമശ്ശേരി: ഏലൂർ നഗരസഭ പ്രദേശത്ത് ലഹരി മാഫിയയുടെ ഗുണ്ട വിളയാട്ടം. ലഹരി ഉപയോഗം ചോദ്യചെയ്തയാളെ വീടുകയറി ആക്രമിച് ചു. ഏലൂർ പുതിയ റോഡ് ഞാറക്കാട്ട് വീട്ടിൽ അഷറഫിനെയാണ് (52) പരിക്കുമായി ആലുവ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. വാടകക്ക് നൽകിയ വീടിനകെത്ത മദ്യപാനം ഉടമ ചോദ്യം ചെയ്തതിന് പിന്നാലെ ഇവർ സംഘമായി ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നുവെന്ന് അഷറഫ് പറഞ്ഞു. ഒഴിഞ്ഞുമാറിയതിനാൽ ഗുരുതര പരിക്കേറ്റില്ല. എന്നാൽ, വീടിൻെറ ജനൽചില്ലുകളും വാതിലുകളും തകർത്തു. ചികിത്സതേടി ആശുപത്രിയിലെത്തിയപ്പോൾ അവിടെയെത്തിയും ഭീഷണിപ്പെടുത്തിെയന്ന് അഷറഫ് പറഞ്ഞു. ഏലൂരിൽ പലയിടത്തും ലഹരി ഉപയോഗിച്ച് സംഘർഷം സൃഷ്ടിക്കുന്നത് പതിവായിട്ടുണ്ട്. പാതാളത്ത് ഓണാഘോഷ പരിപാടിക്കിടെ ഇരുവിഭാഗം ആളുകൾ ആയുധങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കഴിഞ്ഞദിവസം ഇലക്ട്രിസിറ്റി ഓഫിസിന് മുന്നിലും ഇത്തരത്തിൽ ആയുധങ്ങളുമായി സംർഷാവസ്ഥ സൃഷ്ടിച്ചതായി പ്രദേശവാസികൾ പറഞ്ഞു. പ്രശ്നങ്ങളിൽ പൊലീസ് നിസ്സംഗതയിലാണെന്നും ആക്ഷേപമുണ്ട്. തിരുവോണ ദിവസം പാതാളത്ത് നിന്നും ലഹരി മാഫിയയിൽപ്പെട്ട രണ്ടുപേരെ കഞ്ചാവുമായി ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താൻ പറഞ്ഞു കൊടുത്തിട്ടാണ് അവരെ അറസ്റ്റ് ചെയ്തതെന്ന് ആക്രമണത്തിനിടെ അവർ പറയുന്നുണ്ടായിരുന്നുവെന്ന് അഷറഫ് വ്യക്തമാക്കി. സി.പി.െഎ -എം.എൽ തെക്കൻ മേഖല സെക്രട്ടറി കൂടിയാണ് അഷറഫ്. ഇൻറർവ്യൂ മാറ്റി കൊച്ചി: സാമൂഹിക നീതി വകുപ്പ് എറണാകുളം ഗവ. ഓൾഡേജ് ഹോമിൽ നടത്താനിരുന്ന മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ, നഴ്സ് തസ്തികകളിലേക്കുള്ള താൽക്കാലിക നിയമന ഇൻറർവ്യൂ മാറ്റിവെച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണിത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.