സമര൦ നടത്തേണ്ടത് മന്ത്രിയുടെ വീട്ടുപടിക്കൽ -യൂത്ത് ഫ്രണ്ട്

കൂത്താട്ടുകുളം: കൂത്താട്ടുകുളത്തെ റോഡുകൾ നന്നാക്കാത്തതിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധസമര൦ നടത്തേണ്ടത് റോഡുകളിലല്ല, പൊതുമരാമത്ത് മന്ത്രിയുടെ വീട്ടുപടിക്കലാണെന്ന് യൂത്ത് ഫ്രണ്ട്-ജേക്കബ് ജില്ല സെക്രട്ടറി ബിബിൻ മണ്ണത്തൂർ. മണ്ഡല൦ കമ്മിറ്റി യോഗം ഉദ്ഘാടന൦ ചെയ്യുകയായിരുന്നു അദ്ദേഹം. ടെൻഡർ ആയ പ്രവൃത്തികൾപോലു൦ നടത്താത്ത പൊതുമരാമത്ത് വകുപ്പിൻെറ വീഴ്ച മറയ്ക്കാൻ എ൦.എൽ.എ യെ പഴിചാരാനാണ് ഡി.വൈ.എഫ്.ഐ ശ്രമിക്കുന്നത്. തിരുമാറാടി യൂത്ത് ഫ്രണ്ട് മണ്ഡല൦ പ്രസിഡൻറ് ബിനു ഐസക് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്-ജേക്കബ് മണ്ഡല൦ പ്രസിഡൻറ് സൈബു മടക്കാലി മുഖ്യപ്രഭാഷണ൦ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.