കൂത്താട്ടുകുളം: കിഴകൊമ്പ്-ചക്കാല, പൈറ്റക്കുളം-കുങ്കുമശ്ശേരി റോഡുകളുടെ ടെൻഡർ നടപടി പൂർത്തീകരിച്ച് ആറുമാസം കഴിഞ്ഞിട്ടും നിർമാണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്-ജേക്കബ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റി . റോഡുകളുടെ നിർമാണം നടത്തുമെന്നും പെരുംകുറ്റി മുതൽ കൂത്താട്ടുകുളം വരെയുള്ള റോഡിലെ കുഴികൾ ഉടൻ അടക്കുമെന്നും ഒക്ടോബർ ഒന്നുമുതൽ ടാറിങ് ജോലി ആരംഭിക്കുമെന്നുമുള്ള അസി. എക്സിക്യൂട്ടിവ് എൻജീനീയർ, അസിസ്റ്റൻറ് എൻജിനീയർ എന്നിവരുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു. ഉപരോധം ജില്ല സെക്രട്ടറി എം.എ. ഷാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അജയ് ഇടയാർ, കെ. വിജയൻ, പഞ്ചായത്ത് അംഗം രഞ്ജിത്ത് ശിവരാമൻ, നാരായണ പ്രസാദ്, സി.പി. ജോസ്, ജോൺ കുറ്റിയാംകണ്ടം, ബാലകൃഷ്ണ ശർമ, ബെന്നി ആൻറണി വിപിൻ മണ്ണത്തൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.