പാഴൂർ-പുതുക്കുളം പൈപ്പ് ലൈൻ പുനരുദ്ധാരണപ്രവർത്തനങ്ങൾ ആരംഭിച്ചു

പിറവം: പിറവം നടക്കാവ് ഹൈവേ റോഡിൽ പാഴൂർ അമ്പലപ്പടി മുതൽ എടക്കാട്ടുവയൽ പഞ്ചായത്തിലെ പുതുക്കുളം വരെയുള്ള കുടിവെ ള്ള വിതരണ പൈപ്പുകൾ മാറ്റിസ്ഥാപിക്കാൻ സർക്കാർ അനുവദിച്ച 2.27 കോടിയുടെ പ്രവൃത്തികൾ ആരംഭിച്ചു. ഏഴുവർഷം മാത്രം പഴക്കമുള്ള നിലവിലുള്ള ജി.ഐ പൈപ്പുകൾ തുടർച്ചയായി പൊട്ടി പാഴൂർ പേപ്പതി റീച്ചിൽ റോഡ് തകർച്ച നിത്യസംഭവമായിരുന്നു. ബി.എം ബി.സി ടാറിങ് നടത്തിയ റോഡ് ഈ ഭാഗത്ത് നിരന്തരം പൊട്ടുന്നത് പ്രതിേഷധത്തിനിടയാക്കിയിരുന്നു. കാൽനടക്കാരും ഇരുചക്രവാഹനയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടിയിരുന്നത്. പാഴൂർ പേപ്പതി ദൂരം മാത്രം നാനൂറിലധികം ക്ലാമ്പുകളിട്ടാണ് ചോർച്ച താൽക്കാലികമായി അടച്ചിരിക്കുന്നത്. ഇതിനിെട കരാറുകാരൻ ഗുജറാത്ത് പ്ലാൻറിൽനിന്ന് നേരിട്ട് കൊണ്ടുവന്ന ഡക്ടയിൽ പൈപ്പുകൾ ഇറക്കുന്നത് സംബന്ധിച്ച പ്രാദേശിക തൊഴിലാളികളുമായി തർക്കമുണ്ടായി പണി നിർത്തിവെച്ചിരുന്നു. നഗരസഭ കൗൺസിലർ ബെന്നി വർഗീസ് ഇടപെട്ട് തർക്കം പരിഹരിച്ച് ഉച്ചക്കുശേഷം പണി പുനരാരംഭിച്ചു. രണ്ടുമാസം കൊണ്ട് പൈപ്പ് പണി പൂർത്തീകരിച്ച് റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൗൺസിലർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.