ആലുവ: റൂറൽ ജില്ലയിലെ ജനങ്ങളുടെ സമാധാനജീവിതത്തിന് ഓപറേഷൻ വൈപ്പ് ഔട്ടുമായി പൊലീസ്. സമാധാന ലംഘന പ്രവർത്തനങ്ങൾ നട ത്തുന്നവരെ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പരിശോധന നടത്തിയത്. ജില്ല പൊലീസ് മേധാവി കെ.കാർത്തികിൻെറ നിർദേശാനുസരണം റൂറല്‍ ജില്ലയിലെ മുഴുവൻ പൊലീസ് സ്‌റ്റേഷനിലും ഈ മാസം 20 മുതൽ മൂന്ന് ദിവസമാണ് ഗുണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടാൻ പ്രത്യേക പരിശോധന നടത്തിയത്. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ കൊലപാതകം, ആയുധ നിയമപ്രകാരമുള്ള കേസ്, ദേഹോപദ്രവം, കഠിന ദേഹോപദ്രവം, അന്യായമായി സംഘം ചേരൽ, അതിക്രമിച്ചുകടക്കൽ, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങി ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള പത്തോളം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ ലക്ഷ്യമാക്കിയായിരുന്നു സ്‌പെഷൽ ഡ്രൈവ്. 337 പേരെ അറസ്‌റ്റ് ചെയ്തു. നിലവിലെ പ്രവർത്തനങ്ങൾ പരിശോധിച്ച് പുതിയ ഏതെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് ഉറപ്പാക്കി. മേലിൽ കേസുകളിൽ ഉൾപ്പെടരുതെന്ന് താക്കീത് നൽകിയാണ് വിട്ടയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.