നഗരത്തിലെ അനധികൃത പേ ആൻഡ്​ പാർക്ക് അടച്ച് പൂട്ടി

ആലുവ: ബ്രിഡ്ജ് റോഡിൽ പ്രവർത്തിക്കുന്ന അനധികൃത പേ ആൻഡ് പാർക്ക് അടച്ചുപൂട്ടി. നഗരസഭ റവന്യൂ വിഭാഗമാണ് തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ പൂട്ടി സീൽ െവച്ചത്. ലൈസൻസ് ഇല്ലെന്ന പേരിൽ നേരത്തേ നൽകിയിരുന്നു. പുറമ്പോക്ക് ഭൂമിയായതിനാൽ ലൈസൻസിന് അപേക്ഷിക്കാൻ നടത്തിപ്പുകാരന് കഴിയുമായിരുന്നില്ല. അനുവദിച്ച സമയം തിങ്കളാഴ്ച കഴിഞ്ഞതോടെയാണ് റവന്യൂ വിഭാഗം ഉദ്യോഗസ്ഥരെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. നഗരസഭക്ക് നികുതിയടക്കാതെ പുറമ്പോക്ക് ഭൂമി വേലികെട്ടി തിരിച്ചെടുത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുകയായിരുന്നു. പാർക്കിങ്ങിൻെറ പേരിൽ തുക ഈടാക്കുന്നതായും പരാതി ഉയർന്നിരുന്നു. ഇതോടെയാണ് ആലുവ നഗരസഭ നടപടിയിലേക്ക് കടന്നത്. അനധികൃത പാർക്കിങ് ഇല്ലാതായെങ്കിലും പലയിടത്തും വേലി തകർന്ന് കിടക്കുന്നതിനാൽ കൈയേറ്റം വീണ്ടും ഉണ്ടാകുമെന്ന് പ്രദേശവാസികൾക്ക് ആശങ്കയുണ്ട്. അതിനാൽ മറ്റ് ഏതെങ്കിലും പദ്ധതി വരുന്നത് വരെ കരാർ അടിസ്ഥാനത്തിൽ പേ ആൻഡ് പാർക്ക് നടത്തണമെന്നാണ് വ്യാപാരികളുടെ അഭിപ്രായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.