ആലുവ: സമീപകാലത്ത് സമസ്തയുടെ രണ്ട് പണ്ഡിതരുടെ വിയോഗം മൂലം ഇസ്‌ലാമിക സമൂഹത്തിനുണ്ടായത് കനത്ത നഷ്ടമാണെന്ന് പാണ ക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ. സമസ്ത ജില്ല കോഓഡിനേഷൻ കമ്മിറ്റി ആലുവ മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച എം.എം. മുഹ്യിദ്ദീൻ മുസ്‌ലിയാർ, ചെറുവാളൂർ ഹൈദ്രോസ് മുസ്‌ലിയാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് ആലുവയുടെ നിറസാന്നിധ്യമായിരുന്നു എം.എം. മുഹ്യിദ്ദീൻ മുസ്‌ലിയാരെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.ബി. ഉസ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. ജി.സി.ഡി.എ ചെയർമാൻ അഡ്വ.വി.സലിം, സമസ്ത മുശാവറ അംഗം ഇ.എസ്. ഹസൻ ഫൈസി, പൊന്നുരുന്നി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ, ഓണംപിള്ളി മുഹമ്മദ് ഫൈസി, ശറഫുദ്ദീൻ തങ്ങൾ, രണ്ടാർകര മീരാൻ മൗലവി, ഓണംപിള്ളി അബ്‌ദുസ്സലാം ബാഖവി, അഷ്‌റഫ് ഹുദവി, എ.എം. പരീത്, കെ.എം. ബഷീർ ഫൈസി, അബ്‌ദുൽ സലാം സഖാഫി, ടി.എ. ബഷീർ, സിയാദ് ചെമ്പറക്കി, ഇസ്മായിൽ ഫൈസി വണ്ണപ്പുറം, അബ്‌ദുസ്സമദ് ദാരിമി, യൂസഫ് മാസ്‌റ്റർ, എൻ.കെ. മുഹമ്മദ് ഫൈസി, സി.എം. അബ്‌ദുറഹ്മാൻ കുട്ടി, ബക്കർ ഹാജി പെരിങ്ങാല, കെ.കെ. ഇബ്രാഹീം ഹാജി, അബ്‌ദുൽ ജലീൽ ഫൈസി, അബ്‌ദുൽ ഖാദർ ഹുദവി, ടി.എം. സിദ്ദീഖ്, പി.സി. മുഹമ്മദ്, ഷാജഹാൻ തോട്ടത്തുംപടി, യൂസുഫ് ഫൈസി എന്നിവർ സംസാരിച്ചു. ദുആ മജ്‌ലിസിന് സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ്. ഹസൻ ഫൈസി നേതൃത്വം നൽകി. റോഡ് ഉപരോധം മാറ്റി ആലുവ: എ.ഐ.യു.ഡബ്ല്യു.സി ആലുവ നിയോജകമണ്ഡലം കമ്മിറ്റി ചൊവ്വാഴ്ച നടത്താനിരുന്ന റോഡ് ഉപരോധം മാറ്റി. റോഡുകളുടെ ശോച്യാവസ്‌ഥയിൽ പ്രതിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞദിവസം ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ എന്നിവർ ദേശീയപാത, പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി നടത്തിയ ചർച്ചയിൽ റോഡുകളുടെ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ഇതുപ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതേതുടർന്നാണ് സമരം മാറ്റിയതെന്ന് നിയോജകമണ്ഡലം പ്രസിഡൻറ് എം.എം. സാജു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.