ആലുവ റെയിൽവേ സ്‌റ്റേഷനിലെ ഡോക്സി സൻെറർ പ്രവർത്തനം പൂർത്തിയായി ആലുവ: എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ല ിൻ വിതരണം ചെയ്യാൻ ആരംഭിച്ച ആലുവ റെയിൽവേ സ്‌റ്റേഷനിലെ ഡോക്സി സൻെറർ പ്രവർത്തനം പൂർത്തിയായി. സംസ്‌ഥാനത്ത് ആദ്യമായി റെയിൽവേ സ്‌റ്റേഷനുകളിൽ ഡോക്സി സൻെറർ ആരംഭിച്ചത് ആലുവയിലാണ്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകർക്കും ശുചീകരണ ജോലിയിൽ പങ്കെടുത്ത ഇതരസംസ്‌ഥാന തൊഴിലാളികൾക്കുമാണ് മരുന്ന് വിതരണം ചെയ്തത്. ആലുവ ജില്ല ആശുപത്രിയുടെ നേതൃത്വത്തിലാണ് റെയിൽവേ സ്‌റ്റേഷനിൽ ആഗസ്റ്റ് 17 ന് ഡോക്സി സൻെറർ ആരംഭിച്ചത്. ഓണാവധി സമയത്തും പൊതു ഒഴിവ് ദിവസങ്ങളിലും കൗണ്ടർ പ്രവർത്തിച്ചു. ഒന്നരമാസത്തെ പ്രവർത്തനത്തിന് ശേഷമാണ് പ്രവർത്തനം പൂർത്തീകരിക്കുന്നത്. പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിൻെറ ബൂത്തുകളായി കേരളത്തിലെ റെയിൽവേ സ്‌റ്റേഷനുകൾ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഡോക്സി സൻെററായി റെയിൽവേ സ്‌റ്റേഷനിൽ തുടർച്ചയായി പ്രവർത്തിക്കുന്നത് ആദ്യമാണ്. പൂർത്തീകരണ ദിനത്തിൽ ആലുവയിലെ ജനപ്രതിനിധികൾ ഡോക്സി സൻെററിലെത്തി. അൻവർസാദത്ത് എം.എൽ.എ. വളൻറിയർമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ആലുവ മുനിസിപ്പൽ അതിർത്തിയിൽ പുതുതായി തെരഞ്ഞെടുത്ത് പരിശീലനം പൂർത്തിയാക്കിയ ആശ പ്രവർത്തകർക്ക് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്‌ദുൽ മുത്തലിബ്, നഗരസഭ അധ്യക്ഷ ലിസി എബ്രഹാം എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ.കെ.പ്രസന്നകുമാരി, ആരോഗ്യ സ്‌ഥിരം സമിതി അധ്യക്ഷ ടിമ്മി ടീച്ചർ, സാമൂഹ്യക്ഷേമ വികസന ചെയർമാൻ വി.ചന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ് എന്നിവർ പങ്കെടുത്തു. നഗരസഭയുടെ വിസ്‌തൃതി കൂട്ടണം -എൻ.സി.പി ആലുവ: നഗരസഭയുടെ വിസ്‌തൃതി കൂട്ടണമെന്ന് എൻ.സി.പി ആലുവ ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതിനായി ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര ദ്വീപുകളെ ആലുവ നഗരത്തിൽ ഉൾപ്പെടുത്തണം. ആലുവയോട് ചേർന്ന് കിടക്കുന്ന ദ്വീപുകൾ നിലവിൽ കളമശ്ശേരി നിയോജക മണ്ഡലത്തിൻെറ ഭാഗമാണ്. ആലുവ നഗരസഭയിൽ ഈ ഗ്രാമങ്ങൾ ഉൾപ്പെടുത്തിയാൽ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ആലുവ നിയോജക മണ്ഡലത്തിലേക്ക് കൂട്ടിച്ചേർക്കാനും കഴിയും. കൊടികുത്തുമല ആസ്‌ഥാനമാക്കി അശോകപുരം പഞ്ചായത്ത് രൂപവത്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് കെ.എച്ച്. ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.എം. കുഞ്ഞുമോൻ, മുരളി പുത്തൻവേലി, ശിവരാജ് കോമ്പാറ, അജീദ് കടവിൽ, സലാം എടത്തല, അഫ്സൽ കുഞ്ഞുമോൻ, ഷെർബിൻ കൊറയ, പി.കെ. അബ്‌ദുൽ കരീം, രാജു തോമസ്, മുഹമ്മദലി ചുണങ്ങംവേലി, റസാഖ്, പി.എം. ജോയി, ജോർജ് പടമാണി സോമശേഖരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.