തൃശൂർ: ബാങ്ക് ഓഫിസർമാരുടെ നാല് സംഘടനകൾ ബുധനാഴ്ച രാത്രി തുടങ്ങാനിരുന്ന 48 മണിക്കൂർ പണിമുടക്ക് മാറ്റിവെച്ചു. സംഘ ടന ഭാരവാഹികൾ ധനകാര്യ സെക്രട്ടറി രാജീവ് കുമാറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് മാറ്റിയത്. ബാങ്ക് ലയനം, ശമ്പള പരിഷ്കരണം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ, ഇന്ത്യൻ നാഷനൽ ബാങ്ക് ഓഫിസേഴ്സ് കോൺഗ്രസ്, നാഷനൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫിസേഴ്സ് എന്നിവ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബാങ്ക് ലയനത്തിൻെറ പ്രശ്നങ്ങൾ പരിശോധിക്കാൻ സമിതിയെ രൂപവത്കരിക്കുന്ന കാര്യത്തിൽ ധനകാര്യ സെക്രട്ടറി അനുകൂലമായി പ്രതികരിച്ചെന്ന് സംഘടനകൾ സംയുക്ത വാർത്തക്കുറിപ്പിൽ അറിയിച്ചു. അതേസമയം, ബാങ്ക് ജീവനക്കാരുടെ സംഘടനകളായ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ബാങ്ക് ലയനത്തിനെതിരെ ഒക്ടോബർ 22ന് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.