ചേർത്തല: മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപമുള്ള പടയണി പാലം ജങ്ഷൻ അപകടക്കെണിയായി. ഇവിടെ ജങ്ഷന് വടക്കുഭാഗത്തായി ഓട്ടോകൾ പാർക്കുചെയ്യുന്നതാണ് അപകടങ്ങൾ വർധിക്കാൻ കാരണം. ശനിയാഴ്ച രാവിലെ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് മകനൊപ്പം സഞ്ചരിച്ച മാതാവ് മരിച്ചിരുന്നു. ഒറ്റമശ്ശേരിയിൽനിന്നും വരികയായിരുന്ന വീട്ടമ്മ ബീനയാണ് മരിച്ചത്. പടിഞ്ഞാറ് ഭാഗത്തുനിന്ന് വന്ന ബൈക്ക് യാത്രക്കാരന് ഇടതുഭാഗത്തുനിന്നും ബസ് സ്റ്റാൻഡിലേക്ക് വന്ന ബസ് കാണാൻ കഴിയാത്തതാണ് അപകടത്തിന് കാരണമായത്. രണ്ടു മാസം മുമ്പും ഇതുപോലെ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. രാവിലെ സ്വകാര്യ പ്രസിലെ ജോലിക്കായി പോകുമ്പോഴാണ് അപകടം. കൂടാതെ മറ്റു നിരവധി അപകടങ്ങൾ ഇവിടെ സംഭവിക്കാറുണ്ട്. പടിഞ്ഞാറ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ഇടതുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാതെ വരുന്നതാണ് അപകടങ്ങൾക്ക് കാരണം. ജങ്ഷനിൽ പാർക്ക് ചെയ്യുന്ന ഓട്ടോകൾ മൂലമാണ് ഇത് സംഭവിക്കുന്നത്. ഓട്ടോകളുടെ പാർക്കിങ് മാറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.