തീരദേശസേനയുടെ നേതൃത്വത്തിൽ കടപ്പുറത്ത് ശുചീകരണം

മട്ടാഞ്ചേരി: പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്ന പ്രകൃതിവിപത്തിനെതിരെ ബോധവത്കരണവുമായി ഇന്ത്യൻ തീരദേശസേന ഫോ ർട്ട്കൊച്ചി കടപ്പുറം ശുചീകരിച്ചു. അന്താരാഷ്ട്ര തീരദേശേ ശുചീകരണദിനത്തോടനുബന്ധിച്ചാണ് വിവിധ ഏജൻസികളെ പങ്കെടുപ്പിച്ച് കോസ്റ്റ് ഗാർഡ് കൊച്ചി ഡിവിഷൻ ശനിയാഴ്ച കടപ്പുറം ശുചീകരിച്ചത്. കോസ്റ്റൽ പൊലീസ്, സി.ഐ.എസ്.എഫ്, കസ്റ്റംസ്, എൻ.സി.സി, കൊച്ചിൻ പോർട്ട്, കോർപറേഷൻ, അധ്യാപക-വിദ്യാർഥി കൂട്ടം എന്നിവരടങ്ങുന്ന വൻസംഘം ശുചീകരണത്തിൽ പങ്കെടുത്തു. പ്ലാസ്റ്റിക്, ചില്ലു കുപ്പികൾ, അറവുമാലിന്യമടക്കം 20 ടണ്ണിലെറെ മാലിന്യം നീക്കി. അറുനൂറോളം പേർ പങ്കാളികളായി. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൻ ഡോ. എം. ബീന ഉദ്ഘാടനം ചെയ്തു. കോസ്റ്റ് ഗാർഡ് ഡെപ്യൂട്ടി ഐ.ജി. സനാതൻ ജൈന, നഗരസഭ സ്ഥിരം സമിതി ചെയർപേഴ്സൻ ഷൈനി മാത്യു എന്നിവർ സംസാരിച്ചു. ഗുരു സമാധി പള്ളുരുത്തി: ശ്രീധർമ പരിപാലനയോഗത്തിൻെറ നേതൃത്വത്തിൽ ശ്രീനാരായണഗുരുവിൻെറ സമാധിദിനം ആചരിച്ചു. യോഗം പ്രസിഡൻറ് എ.കെ. സന്തോഷ് പതാക ഉയർത്തി. ബിബിൻ മാസ്റ്ററുടെ സംഗീതാവിഷ്കരണവും സമൂഹസദ്യയും നടന്നു. മാനേജർ സി.പി. കിഷോർ, ദേവസ്വം മാനേജർ കെ.ആർ. മോഹനൻ, ഇ.കെ. മുരളീധരൻ എന്നിവർ സംസാരിച്ചു. സഹകരണ ബാങ്കിന് നഗരസഭ നമ്പറില്ലെന്ന് പരാതി കളമശ്ശേരി: നഗരസഭയുടെ നമ്പറില്ലാതെയാണ് സർവിസ് സഹകരണ ബാങ്ക് കളമശ്ശേരിയിൽ പ്രവർത്തിക്കുന്നതെന്ന് കാണിച്ച് സഹകരണ സംഘം ജോയൻറ് രജിസ്ട്രാർക്ക് പരാതി. നഗരസഭ നൽകിയ വിവരവകാശ പ്രകാരമുള്ള അപേക്ഷക്ക് ബാങ്ക് പ്രവർത്തിക്കുന്ന ഒന്നാം നിലക്ക് നമ്പറില്ലെന്ന മറുപടിയാണ് ലഭിച്ചത്. കളമശ്ശേരി സ്വദേശി ഹുസൈൻ മംഗലത്താണ് ജോയൻറ് രജിസ്ട്രാർക്ക് പരാതി നൽകിയത്. കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുന്ന ബാങ്കിന് എന്തെങ്കിലും സംഭവിച്ചാൽ ഒരുപരിരക്ഷയുമില്ല. സുരക്ഷിതമില്ലാതെ പ്രവർത്തിപ്പിക്കുന്ന ബാങ്ക് അധികൃതർക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ബാങ്ക് കെട്ടിടത്തിൽ നടക്കുന്ന അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്കും ഹുസൈൻ മംഗലത്ത് പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.