അമ്പലപ്പുഴ: ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളജിലെ െനഫ്രോളജി പി.ജി കോഴ്സിന് മെഡിക്കൽ കൗൺസിലിൻെറ അംഗീകാരം ലഭിച്ചു. എം.ബി.ബി.എസ് പൂർത്തിയാക്കിയ രണ്ടുപേർക്ക് പി.ജി നേടാൻ അവസരം ലഭിക്കും. െനഫ്രോളജി വിഭാഗം ആരംഭിച്ചപ്പോൾ മുതൽ പി.ജിക്ക് അംഗീകാരം ലഭിച്ചിരുന്നില്ല. മൂന്നുവർഷം മുമ്പാണ് അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി പ്രാഥമിക അംഗീകാരം ലഭിച്ചത്. തുടർന്ന് രണ്ടുസീറ്റിൽ വീതം വർഷംതോറും പ്രവേശനം ലഭിച്ചിരുന്നു. ആദ്യം പ്രവേശനം ലഭിച്ച രണ്ടുപേരുടെ പഠനം പൂർത്തിയായ മുറക്കാണ് പൂർണ അംഗീകാരം ലഭിക്കുന്നത്. നെഫ്രോളജി വിഭാഗത്തിലെ പരിമിതി മൂലമാണ് പി.ജിക്ക് അംഗീകാരം ലഭിക്കാതിരുന്നത്. ഡോ. ആർ. രാംലാൽ സൂപ്രണ്ടും ഡോ. അബ്ദുൽ സലാം ഡെപ്യൂട്ടി സൂപ്രണ്ടുമായി ചുമതലയേറ്റശേഷം െനഫ്രോളജി വിഭാഗം മേധാവി ഡോ. ഗോമതിയുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതിൻെറ ഭാഗമായാണ് കൗൺസിൽ പരിശോധന നടത്തി കോഴ്സിനുള്ള അംഗീകാരം നൽകിയത്. ഇതോടെ ഈ വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ അധികസേവനം കൂടി ലഭിക്കും. ദിവസേന 100 പേർക്ക് ഡയാലിസിസ് ചെയ്യുന്ന മെഡിക്കൽ കോളജ് ആശുപത്രിയിലെ െനഫ്രോളജി വിഭാഗം നേരിട്ടിരുന്ന പ്രധാന പ്രശ്നം ജീവനക്കാരുടെ കുറവായിരുന്നു. നിലവിെല ജീവനക്കാരുടെ സേവന പ്രവർത്തനങ്ങളിലൂടെയാണ് 24 മണിക്കൂറും ഡയാലിസിസ് നടന്നിരുന്നത്. ഒന്നര വർഷത്തിനിെട 18ഓളം പേർക്ക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. െനഫ്രോളജി-യൂറോളജി വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സ്വകാര്യ ആശുപത്രികളിൽ 13 ലക്ഷം ചെലവുവരുമ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടുലക്ഷം മാത്രമാണ് വേണ്ടിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.