പാലിൻെറ ഗുണനിലവാരം ഉയർത്തുമെന്ന് മിൽമ ചെയർമാൻ നെടുമ്പാശ്ശേരി: വൈറ്റമിൻ 'എ'യും 'ഡി'യും ചേർത്ത് മിൽമ പാലിൻെറ ഗുണന ിലവാരം ഉയർത്തുമെന്ന് ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംപുഷ്ഠീകരിച്ച പുതിയ പാലിൻെറ വിപണനോദ്ഘാടനം തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. നാഷനൽ ഡെയറി െഡവലപ്മൻെറ് ബോർഡിൻെറ സഹകരണത്തോടെയാണ് പാലിൽ കൂടുതൽ വൈറ്റമിനുകൾ ചേർക്കുന്നത്. പതിമൂന്നര ലക്ഷം ലിറ്റർ പാലാണ് മിൽമ ഒരുദിവസം വിതരണം ചെയ്യുന്നത്. എട്ടുകോടി ചെലവിൽ ഇടപ്പള്ളി മിൽമയിൽ അത്യാധുനിക ലാബ് സ്ഥാപിക്കും. സ്വകാര്യ വ്യക്തികൾക്കും ഇവിടെ പാലിൻെറ പരിശോധന നടത്താം. 11 മിൽമ െഡയറികളിലും മിൽ കോസ് കാനുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിൽമ മേഖല ചെയർമാൻ ജോൺ തെരുവത്ത്, ഡെയറി െഡവലപ്മൻെറ് ബോർഡ് സീനിയർ മാനേജർ റോമി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.