പാൽ ഇറക്കുമതി തീരുവ ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണം -മിൽമ

നെടുമ്പാശ്ശേരി: ഇന്ത്യയിലേക്ക് പാൽ ഇറക്കുമതിക്ക് തീരുവ ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മിൽമ. ഏഷ്യ -പസഫിക് പ്രദേശത്തെ 16 രാജ്യങ്ങൾ ചേർന്ന് രൂപംകൊടുത്ത സ്വതന്ത്ര വ്യാപാര (ആർ.സി.ഇ.പി) കരാർ പ്രകാരം അംഗരാജ്യങ്ങൾ ഇറക്കുമതി ചെയ്യുന്ന വ്യത്യസ്ത ഉൽപന്നങ്ങളുടെ തീരുവകൾ ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരാനും ക്രമേണ ഒഴിവാക്കാനും ബാധ്യസ്ഥരാണ്. ക്ഷീരമേഖലയിൽ ശക്തമായ സാന്നിധ്യമുള്ള ന്യൂസിലൻഡ്, ആസ്ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങൾ കരാറിൽ കക്ഷികളാണ്. ആഭ്യന്തര ഉപഭോഗത്തിന് ആവശ്യമുള്ളതിൻെറ അഞ്ചിരട്ടി പാൽ ഉൽപാദിപ്പിക്കുന്ന ന്യൂസിലൻഡുപോലുള്ള രാജ്യത്തുനിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് ഇന്ത്യൻ വിപണിയിലേക്ക് പാലെത്തുന്ന കാലം വിദൂരമല്ല. ക്ഷീരോൽപാദനം കൊണ്ടുമാത്രം ഉപജീവനം നടത്തുന്ന കോടിക്കണക്കിന് കർഷകരുള്ള ഇന്ത്യപോലുള്ള രാജ്യത്തിന് കരാർ ഏറെ ദോഷം ചെയ്യും. ചെറുകിട ക്ഷീരകർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിന് ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപടണമെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ, എറണാകുളം മേഖല ചെയർമാൻ ജോൺ തെരുവത്ത് എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.