മെ​േട്രാ സെക്യൂരിറ്റി ജീവനക്കാർക്ക് ബോണസ് നൽകാത്തതിൽ പ്രതിഷേധം

കൊച്ചി: മെട്രോ സെക്യൂരിറ്റി ജീവനക്കാർക്ക് ബോണസ് നൽകാത്തതിൽ കൊച്ചി മെട്രോ സെക്യൂരിറ്റി വർക്കേഴ്സ് കോൺഗ്രസ് (എ.ഐ.യു.ഡബ്ല്യു.സി) പ്രതിഷേധിച്ചു. ബോണസ് ചോദിച്ചപ്പോൾ ദീപാവലിക്ക് നൽകാമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ, കഴിഞ്ഞവർഷം ലേബർ കമീഷനും കരാർ കമ്പനിയും തൊഴിലാളി പ്രതിനിധികളും ചർച്ചയിൽ തീരുമാനിച്ചതിൻെറ അടിസ്ഥാനത്തിൽ എല്ലാവർഷവും ഓണത്തിന് ബോണസ് കൊടുക്കാം എന്ന് അധികൃതർ അംഗീകരിച്ചതാണ്. ഇതര സംസ്ഥാനത്തുനിന്നുള്ള ഉദ്യോഗസ്ഥരിൽനിന്ന് ജീവനക്കാർ മാനസികപീഡനം അനുഭവിക്കുെന്നന്നും അവർ പറഞ്ഞു. ഇതിനെതിരെ സംസാരിച്ചാൽ ശിക്ഷനടപടികളിലേക്ക് കടക്കുകയാണ്. ഇതിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മെേട്രാ സെക്യൂരിറ്റി വർക്കേഴ്സ് കോൺഗ്രസ് (എ.ഐ.യു.ഡബ്ല്യു.സി) ഭാരവാഹികളായ കെ.എക്സ്. സേവ്യർ, സക്കീർ തമ്മനം, എൽദോസ് പാണപാടൻ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.