കൊച്ചി: സൈബര്‍ സുരക്ഷ രാജ്യാന്തര കോണ്‍ഫറന്‍സ് 'കൊക്കൂണ്‍' 12ാ മത് എഡിഷന്‍ ഈമാസം 25 മുതല്‍ 28 വരെ കൊച്ചി ഹോട്ടല്‍ ഗ് രാൻറ് ഹയാത്തില്‍ നടക്കും. ആദ്യ രണ്ട് ദിനം സൈബര്‍ സുരക്ഷ രംഗത്തെ വിഷയങ്ങളെക്കുറിച്ചുള്ള വര്‍ക്ക്‌ഷോപ്പുകളും തുടർന്നുള്ള രണ്ട് ദിവസം രാജ്യാന്തര കോണ്‍ഫറന്‍സും നടക്കുമെന്ന് സംഘാടക സമിതി വൈസ് ചെയര്‍മാനും എ.ഡി.ജി.പിയുമായ മനോജ് എബ്രഹാം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഗവേഷണ സംഘടന (ഐ.എസ്.ആര്‍.എ) യുടെ ആഭിമുഖ്യത്തില്‍ പൊതു- സ്വകാര്യ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പബ്ലിക് - പ്രൈവറ്റ് സൈബര്‍ സെക്യൂരിറ്റി ഡാറ്റാ പ്രൈവസി ഹാക്കിങ്ങിൻെറ വാര്‍ഷിക സമ്മേളനമാണ് കൊക്കൂണ്‍. കേരള പൊലീസിൻെറയും സംസ്ഥാന ഐ.ടി മിഷൻെറയും ആഭിമുഖ്യത്തില്‍ സൊസൈറ്റി ഫോര്‍ പൊലീസിങ് ഓഫ് സൈബര്‍ സ്പേസും ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മികച്ച നൈതിക ഹാക്കര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, അന്താരാഷ്ട്ര ഓര്‍ഗനൈസേഷനുകള്‍ എന്നിവയുമായുള്ള നെറ്റ് വർക്കിങ് സംവിധാനങ്ങൾ അവതരിപ്പിക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പൊലീസ് ഓഫിസര്‍മാര്‍, എൻ.ഐ.എ, സി.ബി.ഐ, ഇൻറലിജന്‍സ് ബ്യൂറോ, റോ, എൻ.സി.ആർ.ബി, ബി.പി.ആർ ആൻഡ് ഡി, സി.ഇ.ആര്‍.ടി- ഇന്‍ മുതലായവയില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പ്രാതിനിധ്യം ഉണ്ടാകും. കൊച്ചിയില്‍ നടക്കുന്ന സുരക്ഷ സമ്മേളനത്തില്‍ 1500 ഓളം പ്രതിനിധികൾ പങ്കെടുക്കുമെന്നും മനോജ് എബ്രഹാം പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ഓര്‍ഗനൈസിങ് കമ്മിറ്റി സെക്രട്ടറിയും സിറ്റി പൊലീസ് കമീഷണറുമായ വിജയ് സാഖറെ, ഡി.സി.പി ജി. പൂങ്കുഴലി, അക്കൗണ്ട്സ് ആൻഡ് ഓപറേഷൻ മാനേജർ സീമ മനു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.