ഓൺലൈനിൽ മരണ സർട്ടിഫിക്കറ്റ്​പഞ്ചായത്തിനെതിരെ 'പരേതൻ'

ചാരുംമൂട് (ആലപ്പുഴ): ജീവിച്ചിരിക്കുന്നയാൾക്ക് സ്വന്തം മരണ സർട്ടിഫിക്കറ്റ്. പഞ്ചായത്ത് മുൻ സെക്രട്ടറി, ഗ്രാമപ ഞ്ചായത്ത് അംഗം, സി.പി.എം നേതാവ് ഉൾപ്പെടെ നാലുപേർക്കെതിരെ പരാതി. മാവേലിക്കര താലൂക്ക് ചുനക്കര നടുവിൽ നയനത്തിൽ ജോസ് മാർട്ടിൻ മോറിസിൻെറ മരണമാണ് ചുനക്കര ഗ്രാമപഞ്ചായത്തിൽ 2016ൽ രജിസ്റ്റർ ചെയ്തത്. ജോസിന് ഓൺലൈൻ മുഖേനയാണ് കഴിഞ്ഞദിവസം സ്വന്തം മരണ സർട്ടിഫിക്കറ്റ് ലഭിച്ചത്. 2003 വരെ 12 വർഷം തന്നോടൊപ്പം ചുനക്കരയിൽ താമസിക്കുകയും തൻെറ രണ്ട് കുട്ടികളുടെ മാതാവുമായ ചുനക്കര നടുവിൽ നയനത്തിൽ അജിതകുമാരിയാണ് മരണം രജിസ്റ്റർ ചെയ്തതെന്ന് ബോധ്യപ്പെട്ടതായി ജോസ് ചാരുംമൂട്ടിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതിൽ അജിത, പഞ്ചായത്ത് മുൻ സെക്രട്ടറി റീത്താ പവിത്രൻ, പഞ്ചായത്ത് അംഗം രാജേഷ്, അജിതയുടെ ബന്ധു സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗോപകുമാർ എന്നിവർക്കെതിരെ ജോസ് നൂറനാട് പൊലീസിൽ പരാതി നൽകി. ജോസ് പറയുന്നത്: നിയമപരമായി താനും അജിതയും വിവാഹിതരല്ല. 2003ൽ തമ്മിൽ പിരിഞ്ഞശേഷം താൻ കൊല്ലം പുല്ലുചിറയിലാണ് താമസം. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. വല്ലപ്പോഴുമാണ് ചുനക്കരയിൽ വരുന്നത്. തനിക്കുകൂടി അവകാശമുള്ള ചുനക്കരയിലെ നയനം വീടും വസ്തുവും താൻ മരണപ്പെെട്ടന്ന് വ്യാജരേഖ ഉണ്ടാക്കി അജിത നിയമവിരുദ്ധമായി കൈമാറ്റം ചെയ്തു. തുടർന്നും തൻെറ മരണ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ചുവരുകയാണ്. ഒരാഴ്ചമുമ്പ് അജിത അനന്തരാവകാശ സർട്ടിഫിക്കറ്റിന് ചുനക്കര വില്ലേജ് ഓഫിസിൽ എത്തിയതോടെയാണ് വ്യാജ സർട്ടിഫിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ താൻ അറിയുന്നത്. അന്വേഷണം നടത്താതെ സർക്കാർ പദവി ദുരുപയോഗം ചെയ്തും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുമാണ് മരണസർട്ടിഫിക്കറ്റ് ചമച്ചതെന്ന് ജോസ് ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കാട്ടി കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർക്ക് ജോസ് പരാതി നൽകും. സി.പി.എം നേതൃത്വത്തിനും പരാതി നൽകുമെന്ന് ജോസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.