കൊച്ചി: വാഹന ഡീലർമാർ ടെസ്റ്റ് ൈഡ്രവിന് ഉപയോഗിക്കുന്ന ഡെമോ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയ ഗതാഗത കമീഷണറുടെ നടപടി ശരിവെച്ച സിംഗിൾബെഞ്ച് ഉത്തരവിന് സ്റ്റേ. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് ഹരജിക്കാരായ കേരള ഓട്ടോ മൊബൈൽ ഡീലേഴ്സ് അസോസിയേഷനും എറണാകുളം മരടിലെ രാജശ്രീ മോട്ടോഴ്സും നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിൻെറ ഇടക്കാല ഉത്തരവ്. അപ്പീൽ ഒരുമാസത്തിനുശേഷം വീണ്ടും പരിഗണിക്കും. വിൽപനക്കുവേണ്ടി രജിസ്റ്ററിങ് അധികൃതർ നൽകിയ ട്രേഡ് സർട്ടിഫിക്കറ്റിൻെറ അടിസ്ഥാനത്തിൽ വിൽപനക്കായി വാഹന നിർമാതാവോ ഡീലറോ സൂക്ഷിക്കുന്ന വാഹനങ്ങൾക്ക് ലെവി ഇളവ് അനുവദിച്ചിരിക്കെ ഡെമോ വാഹനങ്ങളിൽനിന്ന് ഫീസ് ഇൗടാക്കുന്ന നടപടി നിലനിൽക്കില്ലെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് നൽകിയ ഹരജിയാണ് നേരത്തേ സിംഗിൾബെഞ്ച് തള്ളിയത്. രണ്ടും മൂന്നും വർഷത്തോളം പ്രദർശന വാഹനമായി ഉപയോഗിച്ചശേഷം വിലകുറച്ച് വിൽപന നടത്തുന്നതുമൂലം സർക്കാറിന് വരുമാന നഷ്ടം ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെമോ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് 2018 ആഗസ്റ്റ് ആറിന് ഗതാഗത കമീഷണർ സർക്കുലർ പുറപ്പെടുവിച്ചത്. എന്നാൽ, വസ്തുതകൾ മനസ്സിലാക്കാതെയാണ് ഗതാഗത കമീഷണറുടെ അന്യായ ഉത്തരവ് സിംഗിൾബെഞ്ച് ശരിവെച്ചതെന്നും ഉത്തരവുകൾ റദ്ദാക്കണമെന്നുമാണ് അപ്പീലിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.