വാട്ട്സ്ആപ് പരാതി മതി; നടപടി ഉടനടി

കാക്കനാട്: മോട്ടോർ വാഹന വകുപ്പ് പഴയത് പോലെയല്ല. പരാതി നൽകാൻ വാട്ട്സ്ആപ് സന്ദേശം മാത്രം മതി. ആർ.ടി.ഒ കെ. മനോജ്കുമാറിൻെറ 8547639007 നമ്പറിലേക്ക് ആർക്കും പരാതി അയക്കാം. നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് എട്ടിൻെറ പണിയാണ് വകുപ്പ് നൽകുന്നത്. ഫോട്ടോ സഹിതം നിരവധി പരാതികളാണ് എറണാകുളം ആർ.ടി.ഒയുടെ വാട്ട്സ്ആപ്പിൽ ലഭിക്കുന്നത്. പരാതിക്കാരെ ആർ.ടി ഓഫിസിൽ വിളിച്ചുവരുത്തി സത്യം ബോധ്യപ്പെട്ട ശേഷമാണ് നടപടി എടുക്കുന്നത്. ഒരുമാസത്തിനിടയിൽ ഇത്തരത്തിൽ പത്തോളം പേർക്കെതിരെയാണ് ആർ.ടി.ഒ നടപടിയെടുത്തത്. കഞ്ഞിപ്പുരയിലും മോഷണം കളമശ്ശേരി: വിദ്യാർഥികൾക്കായി ഭക്ഷണം പാകം ചെയ്യുന്ന കഞ്ഞിപ്പുരയുടെ താഴ് തകർത്ത് പാത്രങ്ങൾ കവർന്നു. കളമശ്ശേരി എച്ച്.എം.ടി എജുക്കേഷൻ സൊസൈറ്റി ഹൈസ്കൂളിലെ കഞ്ഞിപ്പുരയിൽ സെപ്റ്റംബർ ആറിന് ഓണാവധിക്കായി സ്കൂൾ അടച്ചപ്പോഴാണ് മോഷണം. സ്കൂൾ തുറന്നപ്പോഴാണ് താഴ് തകർന്നനിലയിൽ കണ്ടത്. അലൂമിനിയം പാത്രങ്ങളും ഭക്ഷണം പാചകംചെയ്യുന്ന വലിയ കലം, നാല് ബക്കറ്റ് എന്നിവയാണ് മോഷ്ടിച്ചത്. മോഷണത്തിനുശേഷം മറ്റെരു താഴ് വാതിലിൽ തൂക്കിയാണ് മോഷ്ടാവ് കടന്നത്. കഞ്ഞി മുടങ്ങാതിരിക്കാൻ പി.ടി.ഐ ഭാരവാഹികൾ പാത്രങ്ങൾ വാടകക്കെടുത്താണ് തിങ്കളാഴ്ച ഭക്ഷണം പാകംചെയ്തത്. പ്രധാനാധ്യാപികയുടെ പരാതിയെ തുടർന്ന് കളമശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.