ഭാരതീയ സംസ്​കൃതി മതമായപ്പോൾ ആത്മീയതക്ക്​ അപചയം -അലി അക്​ബർ

ആലപ്പുഴ: ഭാരതീയ സംസ്കൃതി മതമായി മാറിയപ്പോൾ അതിൻെറ ആത്മീയതക്ക് അപചയം സംഭവിച്ചെന്ന് സിനിമ സംവിധായകൻ അലി അക്ബർ . രാജ്യത്തിൻെറ ദർശനങ്ങൾക്ക് ഒന്നിനോടും അപ്രിയമില്ല. അത് എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്നു. യോഗേക്ഷമ സഭ സംസ്ഥാന സമ്മേളന സമാപനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നവോത്ഥാനം ഒരു രാഷ്ട്രീയ പാർട്ടിക്കും അവകാശപ്പെട്ടതല്ല. ഉച്ചനീചത്വങ്ങൾ ഒരുവിഭാഗത്തിലേക്ക് കെട്ടിവെക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇതര ജാതി-മതങ്ങളിലെ അസമത്വം പലേപ്പാഴും കാണുന്നില്ല. ആത്യന്തികമായി എത്തിപ്പെടാവുന്ന ഏക ഇസം തത്വമസി എന്ന ഭാരതീയ ദർശനമാണ്. പ്രകൃതിവിഭവങ്ങളെ നിയന്ത്രിതമായി ഉപയോഗിക്കലാണ് ഭാരതീയ സംസ്കാരം. ഇതിൻെറ അനാവശ്യ ഉപയോഗം അനാചാരമാെണന്നും അലി അക്ബർ കൂട്ടിച്ചേർത്തു. സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഴിയിടം വിജയൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് വൈക്കം പി.എൻ. നമ്പൂതിരി, സ്വാഗതസംഘം ചെയർമാൻ എ.ബി. സുരേഷ്കുമാർ ഭട്ടതിരിപ്പാട്, ഗൗഡസാരസ്വത സംസ്ഥാന പ്രസിഡൻറ് രംഗനാഥ പ്രഭു, ശ്രീശങ്കര ട്രസ്റ്റ് സെക്രട്ടറി പ്രഫ. ശീവൊള്ളി കൃഷ്ണൻ, എസ്.ഡി.വി സ്കൂൾ മാനേജർ പ്രഫ. എസ്. രാമാനന്ദ്, ശ്രീ പുഷ്പക ബ്രാഹ്മണ സഭ ഡോ. ഗോപിനാഥൻ മട്ടന്നൂർ, നിയുക്ത സെക്രട്ടറി എം.വി. സുബ്രഹ്മണ്യൻ നമ്പൂതിരി, ഫിനാൻസ് കമ്മിറ്റി കൺവീനർ എസ്. വാസുദേവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിൽനിന്ന് നഗരം ചുറ്റി ഘോഷയാത്രയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.