തൃപ്പൂണിത്തുറ: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടെ നഷ്ടപ്പെട്ട സ്വർണം തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് സ്വർണപ്പണിക ്കാരനായ ഗോപാലകൃഷ്ണൻ. വെള്ളിയാഴ്ച രാത്രി എട്ടിന് തൃപ്പൂണിത്തുറയിൽനിന്ന് പിറവത്തേക്കുള്ള യാത്രക്കിടെ ഇഞ്ചിമല തൊട്ടിപ്പറമ്പ് വീട്ടിൽ ഗോപാലകൃഷ്ണൻെറ (50) അഞ്ചു പവൻ സ്വർണം അടങ്ങിയ പഴ്‌സ് ബസിൽ നഷ്ടപ്പെടുകയായിരുന്നു. ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് പിറവം ഡിപ്പോയുമായി തൃപ്പൂണിത്തുറ എസ്.ഐ കെ.ആർ. ബിജു ഉടൻ ബന്ധപ്പെട്ടതോടെയാണ് സ്വർണം അടങ്ങിയ പഴ്‌സ് കണ്ടെത്താനായത്. പഴ്‌സ് ബസിലുണ്ടെന്ന വിവരം ലഭിച്ചതോടെ തൃപ്പൂണിത്തുറ പൊലീസ് സ്ഥലത്തെത്തി സ്വർണം കസ്റ്റഡിയിൽ വാങ്ങി ഉടമക്ക് കൈമാറുകയായിരുന്നു. photo: EC1 gold തൃപ്പൂണിത്തുറ പൊലീസ് സ്വർണം ഗോപാലകൃഷ്ണന് കൈമാറുന്നു ഓണാഘോഷം കൊച്ചി: ഇന്ത്യൻ നാഷനൽ കോൺഗ്രസ് തമ്മനം മണ്ഡലം 56ാം ബൂത്തിൻെറ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടിയും ഓണക്കിറ്റ് വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് അവാർഡ് ദാനവും നടന്നു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി ഓണക്കിറ്റ് വിതരണം ചെയ്തു. പി.ടി. തോമസ് എം.എൽ.എ മെമേൻറാ വിതരണം നടത്തി. ടി.ഐ. മൂസാക്കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. അനിൽകുമാർ, സക്കീർ തമ്മനം, എൻ. ഗോപാലൻ ജോഷി പള്ളൻ എന്നിവർ സംസാരിച്ചു. ജോൺസൺ വെണ്ണല സ്വാഗതവും ഫ്രാങ്ക് ജോൺ തമ്മനം നന്ദിയും പറഞ്ഞു. photo: EC2 onagosham ഇന്ത്യൻ നാഷനൽ കോൺഗ്രസ് തമ്മനം മണ്ഡലം 56ാം ബൂത്തിൻെറ ഓണാഘോഷ പരിപാടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.